July 3, 2026

കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു

0
IMG-20181125-WA0002
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതി പ്രകാരം ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിന് അനുവദിച്ച കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതിയുടെ ഉദ്ഘാടനം ദീപ്തിഗിരി ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്, മാനന്തവാടി ക്ഷീരവികസന ഓഫീസർ ശ്രീ ഇ. എം. പത്മനാഭൻ നിർവ്വഹിച്ചു. എടവക വെറ്ററിനറി സർജൻ ഡോ. കെ. എസ്. സുനിൽ ക്ലാസ്സെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആറു മാസം കാഫ് സ്റ്റാർട്ടർ തീറ്റ, വിരമരുന്ന്, മിൽക്ക് റീപ്ലെയ്സർ എന്നിവ സൗജന്യ നിരക്കിൽ ലഭിക്കും. ഭരണസമിതി അംഗങ്ങളായ സേവ്യർ ചിറ്റുപ്പറമ്പിൽ, മധുസൂദനൻ. എം, നിർമല മാത്യു പള്ളിക്കുന്നേൽ, ഷജില ചേർക്കോട്, സെക്രട്ടറി പി. കെ. ജയപ്രകാശ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *