April 29, 2024

വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാതല സാഹിത്യ ശില്പശാല ചൊവ്വാഴ്ച മാനന്തവാടിയിൽ

0
വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാതല സാഹിത്യ ശില്പശാല  ചൊവ്വാഴ്ച മാനന്തവാടിയിൽ 

മാനന്തവാടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വയനാട് ജില്ലാതല സാഹിത്യ ശില്പശാല 27-ന് ചൊവ്വാഴ്ച മാനന്തവാടി ഗവ: യു.പി.സ്കൂളിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി  മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ  വിത്തർ. പ്രവീജ് ചെയർമാനും   ഡി.ഡി. ഇ കെ. പ്രഭാകരൻ ജനറൽ കൺവീനറും  വിദ്യാരംഗം  ജില്ലാ കോഡിനേറ്റർ കെ.കെ. സുരേഷ്, മാനന്തവാടി ഗവ: യു.പി. സ്കൂൾ പ്രധാന അധ്യാപിക മേരി അരൂജ എന്നിവർ അംഗങ്ങളായും  സ്വാഗത സംഘം പ്രവർത്തിക്കുന്നുണ്ട്. രാവിലെ മുതൽ യു.പി. ,ഹൈസ്കൂൾ വിഭാഗം കവിതാ രചന. ,കഥാരചന ,ചിത്രരചന, കാവ്യാലാപനം, അഭിനയം, നാടൻ പാട്ട് എന്നിവയും ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി പുസ്തക ചർച്ചയും നടക്കും .
     ഉച്ചകഴിഞ്   മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ ദേവകി  സമ്മാനദാനം നിർവ്വഹിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *