April 29, 2024

വീരപഴശ്ശി ദിനാചരണം 30-ന് : പുഷ്പാർച്ചനയിൽ കേന്ദ്രമന്ത്രി പങ്കെടുക്കും.

0
Img 20181125 152712
പഴശ്ശി ദിനപുഷ്പാർച്ചനയിൽ കേന്ദ്രമന്ത്രി പങ്കെടുക്കും.

 കല്‍പ്പറ്റ:നവംബർ 30ന് പഴശ്ശി ദിനത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹൻസ് രാജ് ആഹിർ പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം നാലുമണിക്ക് മാനന്തവാടിയില് എത്തുന്ന അദ്ദേഹം സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് എം.ദാമോദരൻ , പ്രാന്തിയ ബൗദ്ധിക് പ്രമുഖ്  കെ പി രാധാകൃഷ്ണൻ, വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ, എസ്.ടി.മോർച്ച സംസ്ഥാന അധ്യക്ഷൻ കെ മോഹൻദാസ്,ബിജെപി ജില്ലാ പ്രസിഡണ്ട് 
സജി ശങ്കര്‍ തുടങ്ങി വിവിധ സംഘടനാ ഭാരവാഹികൾ അദ്ദേഹത്തെ അനുഗമിക്കും.54 വർഷങ്ങൾക്കുമുമ്പ് 1964-ലാണ് ആദ്യമായി പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന നടന്നത്.അന്ന് കാടുപിടിച്ചു കിടന്നിരുന്ന പഴശ്ശികുടീരം വൃത്തിയാക്കിയത് സ്വയംസേവകരായിരുന്നു. അന്നത്തെ പുഷ്പാർച്ചനക്ക് നേതൃത്വം നൽകിയത് മേഖലാ സംഘചാലക് സി. കെ .ബാലകൃഷ്ണൻ നായരായിരുന്നു.തുടർന്ന് അടിയന്തരാവസ്ഥയുടെ കിരാതമായ നാളുകളിലും കുടീരത്തിൽ പുഷ്പാർച്ചന നടത്താൻ കഴിഞ്ഞു.ഇന്ന്  മാനന്തവാടിയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന പഴശ്ശി സ്മാരകം  സ്വയംസേവകരുടെ പ്രയത്നഫലമായി ഉണ്ടായതാണ്.സി.കെ. ബാലകൃഷ്ണൻ നായർ, സി എ കുഞ്ഞിരാമൻ, അഡ്വക്കറ്റ് വി.ശ്രീനിവാസൻ,ശങ്കരൻ, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ, ആലമൂല ഗോപാലൻ, ആനേരി ചാപ്പൻ, തൃക്കൈപ്പറ്റ കല്യാണി തുടങ്ങിയവരെ സ്മരിക്കാതെ ഇത്തരം പരിപാടികൾ പൂർണമാവില്ലെന്ന് വയനാട് പൈതൃക സംരക്ഷണ കർമസമിതി സെക്രട്ടറി വി.കെ.സന്തോഷ്കുമാറ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി പങ്കെടുക്കുന്ന ഇത്തവണത്തെ പുഷ്പാർച്ചന അവിസ്മരണീയം ആകുമെന്ന് സംഘാടകർ വിലയിരുത്തുന്നു.
കേരളവർമ്മ പഴശ്ശിരാജ പുസ്തകപ്രകാശനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *