May 10, 2026

മികവ് തെളിയിച്ചവരെ കേന്ദ്രമന്ത്രി അനുമോദിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ


പുല്‍പ്പള്ളി:ഈവർഷത്തെ പഴശ്ശി സ്മൃതി സമ്മേളനത്തിൽവച്ച് വി.മധു മാസ്റ്റർ,അനന്തദേവ് എസ് പ്രസാദ് എന്നിവരെ അനുമോദിക്കും. ദേശീയ അധ്യാപക അവാർഡ് ജേതാവാണ്  വി മധു മാസ്റ്റർ പുല്‍പ്പള്ളി കബനിഗിരി നിർമ്മല ഹൈസ്കൂൾ അധ്യാപകനായ അദ്ദേഹത്തിൻറെ വിവരവിനിമയ സാങ്കേതിക വിദ്യയിലെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത് .

ഏഴ് രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവ ശാസ്ത്ര പ്രതിഭകളില്‍നിന്ന് യങ്സയന്റിസ്ററ് അവാർഡ് നേടിയ വിദ്യാർത്ഥിയാണ് അനന്ത ദേവ് എസ് പ്രസാദ്. മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അനന്ത ദേവിന് നാസ സന്ദർശിക്കാനുള്ള അവസരവും ലഭിച്ചിരുന്നു.അർഹതക്കുള്ള അംഗീകാരം നേടിയ ഇവരെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി  ഹൻസ് രാജ് ആഹിർ പഴശ്ശി സ്മൃതി സമ്മേളനത്തിൽവച്ച് അനുമോദിക്കും


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *