July 24, 2026

ജില്ലാതല വ്യക്തി ശുചിത്വ പരിപാടി ജൂനിയർറെഡ്ക്രോസ് ഏറ്റെടുക്കുന്നു

0
IMG-20181126-WA0130
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാതല വ്യക്തി ശുചിത്വ പരിപാടി ജൂനിയർറെഡ്ക്രോസ്   ഏറ്റെടുക്കുന്നു .
        കൽപ്പറ്റ:                      ജൂണിയർ റെഡ്ക്രോസ് വയനാട് ജില്ലയിലെ മുഴുവൻ സ്കൂളുകളിലേയും എല്ലാ കുട്ടികളുടേയും നഖങ്ങൾ വെട്ടി വൃത്തിയാക്കുന്ന പ്രവർത്തനം ഏറ്റെടുക്കുന്നു. വ്യക്തി ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലേക്കും ആവശ്യത്തിനുള്ള നഖം വെട്ടികളുടെ വിതരണം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .കെ.ബി.നസീമ, ജൂണിയർ റെഡ്ക്രോസ് വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എം.എം.ഗണേഷിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ഈ പ്രവർത്തന പദ്ധതിക്ക് ആവശ്യമായ നഖം വെട്ടികൾ റെഡ് ക്രോസ് വയനാട് ജില്ലാ ബ്രാഞ്ചാണ് ശേഖരിച്ച് നൽകിയത്.
  ചടങ്ങിൽ ജില്ലാ സംസ്ഥാന തല ക്വിസ് മത്സരത്തിൽ വിജയികളായ ശലഭ രാജീവ് ( വടുവഞ്ചാൽ ജി.എച്ച്.എസ്.എസ്.), അഞ്ജലി പി.സാബു (സെന്റ്  പീറ്റേഴ്സ്, മീനങ്ങാടി), അജയ് ഗോവിന്ദ് (എൻ.എസ്. എസ്.  .കല്പറ്റ) എന്നീ ജെ.ആർ.സി.  കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
റെഡ് ക്രോസ് വയനാട് ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ, സെക്രട്ടറി മനോജ്.കെ. , ട്രഷറർ ഉണ്ണികൃഷ്ണൻ.എസ്., റീന, സജിത്, പി.ആർ.ഗിരി നാഥൻ, ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *