May 20, 2024

കരിവള്ളിക്കുന്നു ഉപതെരെഞ്ഞുടുപ്പ്‌ 29-ന്. പരസ്യ പ്രചരണം അവസാനിച്ചു.

0
 .. നാളെ  നിശ്ശബ്ദ പ്രചരണം
ബത്തേരി ;- സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ തുടർ ഭരണത്തിൽ ഏറെ നിർണ്ണായകമായേക്കാവുന്ന കരിവള്ളികുന്നു ഉപതെരെഞ്ഞുടുപ്പ്പിന്റെ പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചു. നാളെ  നിശ്ശബ്ദ പ്രചരണത്തിനുള്ള അവസരമാണ്.വ്യാഴാഴ്ചമാണ്  വോട്ടെടുപ്പ്.മൂന്ന് മുന്നണികളും വളരെയേറെ വിജയപ്രതീക്ഷയിലാണ്. ഈ ഉപതെരെഞ്ഞുടുപ്പിൽ എൽ ഡി എഫ് വിജയിച്ചാൽ നഗരസഭയിലെ ഭരണം നിലവിലേതുപോലെ മുന്നോട്ടു പോകും,എന്നാൽ യു ഡി എഫ് ആണ് വിജയിക്കുന്നതെങ്കിൽ ഭരണം പ്രതിസന്ധിയിലുമാകും.35 കൗൺസിലർ മാരുള്ള മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ എൽ ഡി ഫ് നു 16 കൗൺസിലർ മാരും, യു ഡി എഫ് നു 16 കൗൺസിലർ മാരും,കേരളാകോണ്ഗ്രെസ്സിനു ഒരു കൗൺസിലറും .ബി ജെ പി ക്കു ഒരു കൗൺസിലറുമാണുള്ളത്.കേരള കൊണ്ഗ്രെസ്സ് നിലവിൽ ബത്തേരിയിൽ എൽ ഡി എഫ് നോടപ്പമാണ്.കേരള കോൺഗ്രസിലെ ടി എൽ സാബുവാണ് ഇപ്പോൾ മുനിസിപ്പൽ ചെയർപേഴ്സൺ.
          കരിവള്ളിക്കുന്നിൽ എൽ ഡി എഫ് സ്ഥാനാർഥി റബി പോളും,യു  ഡി എഫ് സ്ഥാനാർഥി റിനു ജോണും തമ്മിലാണ് മത്സരം.തങ്ങളുടെ ശക്തി തെളിയിക്കാൻ ബി ജെ പി യും മത്സരരംഗത്തുണ്ട്.കഴിഞ്ഞ തെരെഞ്ഞുടുപ്പിൽ കരിവള്ളിക്കുന്നിൽ 817  വോട്ടർമാരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ  ഇത്തവണ അത് 897  വോട്ടർമാരായി വർധിച്ചിട്ടുണ്ട്.കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 55  വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചത്.അന്ന് എൽ ഡി എഫ് നു  356  വോട്ടും,യു ഡി എഫ് നു 301 വോട്ടും ,ബി ജെ പിക്ക് 44  വോട്ടുമാണ് ലഭിച്ചത്.29 നു രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.30 നു രാവിലെ പത്തേ മുപ്പതോടെ ഫലമറിയാം.
                                 ജയരാജ് ബത്തേരി 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *