May 8, 2024

മാനന്തവാടി അമലോത്ഭവമാതദേവാലയത്തിലെ തിരുനാൾ 29 മുതൽ.

0
46962692 2261508454093781 5988532472009195520 O
അമലോത്ഭവമാതദേവാലയത്തിലെ തിരുനാൾ 29 മുതൽ

മാനന്തവാടി അമലോതഭവമാതാതീർത്ഥാടന ദേവാലയത്തിലെ തിരുനാൾ മഹോൽസവം 29 മുതൽ ഡിസംബർ 9 വരെ നടക്കുമെന്ന് വികാരി ഫാ: സെബാസ്റ്റ്യൻ കാരക്കാട്ട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.തിരുനാളിന് തുടക്കം കുറിച്ച് 29 ന്  വൈകുന്നേരം 4 മണിക്ക് വികാരി ഫാ: സെബാസ്റ്റ്യൻ കാരക്കാട്ട് കൊടിയുർത്തും. ഡിസംബർ ഒന്നിന് വൈകുന്നേരം 4.30 തിന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വർഗ്ഗീസ് ചക്കാലക്കൽ സ്വീകരണവും തുടർന്ന് ആഘോഷമായ ദിവ്യബലിയും ഡിസംബർ 7ന് വൈകുന്നേരം 4.30 തിന് ജപമാല ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപതാ വികാരി ജനറൽ ഫാ: തോമസ് പനക്കൽ മുഖ്യകാർമ്മികത്വം വഹിക്കും.ഫാ: ജസ്റ്റിൻ മുത്താനിക്കാട്ട് വചനപ്രഘോഷണത്തിന് നേതൃത്വം നൽകും. തുടർന്ന് നഗരപ്രദക്ഷിണം. 8 ന് രാവിലെ ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് ഫാ: ജോർജ് കുറുപ്പത്ത് കാർമ്മികത്വം വഹിക്കും തുടർന്ന് നേർച്ച ഭക്ഷണം 9ന്  പരേതസ്മരണാദിനം രാവിലെ 10 മണിക്ക് ദിവ്യബലിയും നടക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഷാജി പൂവാറ്റിൽചിറയിൽ, സ്റ്റെനി വലിയപറമ്പിൽ, സ്റ്റാൻലി വറീക്കുന്നേൽ, ആർച്ച്ബാൾ,റോബിമാർക്ക് എന്നിവർ പങ്കെടുത്തു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *