May 9, 2026

വയനാട്ടിൽ ലഹരിമോചന ചികിത്സാ കേന്ദ്രത്തിന് 10 ലക്ഷം രൂപ അനുവദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വിമുക്തി മിഷന്റെ ഭാഗമായി  വയനാട്  ജില്ലയിൽ   ലഹരി   മോചന ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ സര്ക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. കല്പറ്റ  ജനറൽ  ആശുപത്രിയ പ്രവര്ത്തിച്ചിരുന്ന പഴയകെട്ടിടത്തിന്റെ രണ്ടു ബ്ലോക്കുകൾ  നവീകരിച്ച് സജ്ജികരണങ്ങൾ  ഒരുക്കാനാണ് തുക അനുവദിച്ചിത്. ഒന്നരമാസം കൊണ്ട് ലഹരിമോചന ചികിത്സാ കേന്ദ്രം തുടങ്ങാനാണ്  ലക്ഷ്യം. ഇതിനായി നിര്മിതി കേന്ദ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 14.50 ലക്ഷം രൂപയുടെ പ്രവര്ത്തികളാണ് നടത്തുക. ആദ്യഘട്ടത്തിൽ  പത്ത് ബെഡ് അടങ്ങുന്ന കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ  കേന്ദ്രത്തിലൊരുക്കും. നിലവിൽ  കല്പറ്റ ജനറൽ  ആശുപത്രിയിൽ  ലഹരിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഒ.പി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *