May 10, 2026

പ്രളയകെടുതിയിൽ തകർന്ന വീടുകളുടെ ലിസ്റ്റിൽ വൻ അഴിമതി: അന്വേഷണം വേണമെന്ന് സിപിഐ

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയകെടുതിയിൽ തകർന്ന വീടുകളുടെ ലിസ്റ്റിൽ വൻ അഴിമതി
അന്വേഷണം വേണം ,സിപിഐ
മാനന്തവാടി: കാലവർഷകെടുതിയിൽ ജില്ലയിൽ തകർന്നു വീടുകളുടെ പരിശോധന പൂർത്തിയാക്കി തയ്യാറക്കി പുറത്തിറക്കിയ കരട് ലിസ്റ്റിൽ വൻ ക്രമക്കേട് നടന്നതായി സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി അരോപിച്ചു.പഞ്ചായത്തുകളിലെ എ.ഇ.മാരും ഓവർസിയർമാരുമാണ് ലിസ്റ്റ് തയ്യാറക്കിയാത്.ഇവരിൽ സ്വാധീനം ചെലുത്തിയാണ് വീടുകൾക്ക് കോടു പാടു സംഭവിക്കാത്തവർക്ക് പോലും ലക്ഷങ്ങൾ അനുവദിക്കപ്പെട്ടത്.ജനപ്രതിനിധികളുടെ ബന്ധുക്കൾക്കും ചില രാഷ്ട്രീയനേതാക്കളും വൻകിടക്കാരും അനർഹരായി ലിസ്റ്റിൽ കടന്നു കുടിയിട്ടുണ്ട്. അർഹരായവർ പലരും ലിസ്റ്റിൽ നിന്ന് പുറത്തായിട്ടുണ്ട്.ഇതിന് കുട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കരട് ലിസ്റ്റ് ഒഴിവാക്കി അർഹതപ്പെട്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കുകയും വേണം. മറ്റ് ജില്ലകളിൽ കാലവർഷക്കെടുതിയുടെ നഷ്ടപരിഹാരം ഒന്നാം ഗഡു പൂർത്തിയാക്കമ്പോഴും ഇവിടെ ലിസ്റ്റു പോലും കൃത്യമായി പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടില്ല .അർഹരായവരെ ബുദ്ധിമുട്ടിക്കാതെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ജില്ലാകളക്ടർ  അടിയന്തമായ നടപടി സ്വീകരിക്കണമെന്ന് സി പി ഐ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ സെക്രട്ടറി ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.സി പി ഐ ജില്ല എക്സിക്യുട്ടിവ് അംഗം ജോണി മറ്റത്തിലാനി പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *