May 10, 2026

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തയ്യിൽ മെഷീൻ വിതരണം തുടങ്ങി.

0
IMG_20181128_115304
By ന്യൂസ് വയനാട് ബ്യൂറോ
  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തയ്യിൽ മെഷീൻ വിതരണം തുടങ്ങി. 
മാനന്തവാടി:   മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തയ്യിൽ മെഷീൻ വിതരണം തുടങ്ങി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ  ഭാഗമായി നടത്തുന്ന ജീവനോപാധി സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ 21 പേർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.തമിഴ്നാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് കേരള സോഷ്യൽ സർവീസ്  ഫോറം വഴി ഇതിനുള്ള സാമ്പത്തിക സഹായം നൽകുന്നത്.   
  മാനന്തവാടി രൂപതയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനം ഏഴ് കോടി കവിഞ്ഞു. 
 രാജ്യത്തെ വിവിധ ഏജൻസികളിൽ നിന്നും  സ്ഥാപനങ്ങളിൽ നിന്നും  സന്നദ്ധസംഘടനകളിൽ നിന്നും  സഹായം സ്വീകരിച്ച് 7.35 കോടി രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി കഴിഞതായി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി  ഡയറക്ടർ ഫാ. പോൾ കൂട്ടാല പറഞ്ഞു. മാനന്തവാടി ഡബ്ല്യൂ.എസ്. എസ്. എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  മാനന്തവാടി രൂപത  വികാരി ജനറാൾ മോൺ.അബ്രാഹം നെല്ലിക്കൽ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.  ഡയറക്ടർ   ഫാ: പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു .പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പ്രസംഗിച്ചു. കോഴിയും കൂടും, പശു, ആട് എന്നിവയും ജീവനോപാധികളായി വിതരണം ചെയ്യുന്നുണ്ട്.  '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *