May 21, 2024

ജോലിയിൽ വീഴ്ച വരുത്തിയ തോൽപ്പെട്ടി അ സിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻഡ് ചെയ്തു.

0
തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനെ സസ്പെപെൻഡ് ചെയ്തു. 

മാനന്തവാടി: 

ജോലിയിൽ വീഴ്ച വരുത്തിയ തോൽപ്പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻഡ് ചെയ്തു. 

വയനാട് വന്യജീവി സങ്കേതം തോല്‍പെട്ടി റെയിഞ്ചിലെ അസിസ്റ്റന്റ് വൈല്‍ഡ് വാര്‍ഡന്‍ വി എ ഷെബിനാണ് സസ്പെന്‍ഷനിലായത്. കഴിഞ്ഞ ദിവസം രാത്രി   ഷെബിനെതിരെ പരാതി ഉയർന്നിരുന്നു.  . കഴിഞ്ഞ മാസം 12 ന് ഷെബിന്‍ ചാര്‍ജെടുത്തെങ്കിലും തുടര്‍ന്ന് ഔദ്യോഗികമായി അവധിയെടുക്കാതെ ലീവില്‍ പോകുകയും ചെയ്തിരുന്നു. കൂടാതെ ബാവലി സെക്ഷനില്‍ രണ്ട് കരടി ചത്തതിനെ തുടര്‍ന്ന് മഹസര്‍ തയ്യാറാക്കുന്നതിനും ഷെബിന്‍   നേതൃത്വം വഹിച്ചില്ല. . ഇതിനെല്ലാം  ഔദ്യോഗിക  വിശദീകരണവും നല്‍കിയിരുന്നില്ല. തുടര്‍ന്നാണ്  വൈൽഡ് ലൈഫ്  ഡി.എഫ്.ഒ എന്‍.ടി കേശവൻ ഷെബിനെ ആറ്  മാസത്തേക്ക് സസ്പെന്റ് ചെയ്തത്. നിലവില്‍ ചെതലയം റെയിഞ്ചര്‍ വി രതീഷിനാണ് തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്റെ  ചുമതല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *