May 10, 2026

പ്രളയബാധിതർക്ക് കൈതാങ്ങായി ആസ്റ്റർ ഹോംസ് ഭവന പദ്ധതി: തറക്കല്ലിടൽ സിനിമാ താരം സണ്ണി വെയ്ൻ വ്യാഴാഴ്ച നിർവ്വഹിക്കും. .

0
IMG-20181128-WA0057
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഭവന പദ്ധതിയിലൂടെ കൈകോർക്കുകയാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശത്ത് പൂർണ്ണമായോ ഭാഗികമായോ തകർന്ന പാർപ്പിടങ്ങളെ കണ്ടെത്തി അവരിൽ അർഹരായവർക്ക് സൗജന്യമായി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് ആസ്റ്റർ ഹോംസ് . സംസ്ഥാനത്തുടനീളമുള്ള ഈ പദ്ധതിയുടെ തുടക്കം കൊച്ചിയിലായിരുന്നു.
പ്രളയാനന്തരമുള്ള കേരളയത്തിന്റെ പുനർനിർമ്മാണത്തിനായി ആദ്യം മുതലെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ആസാദ് മൂപ്പനുണ്ടായിരുന്നു. കേരളത്തിന്റെ പുനർനിർമ്മാണത്തിനായം പതിനഞ്ച് കോടി രൂപയാണ് ഡി.എം ഹെൽത്ത് കെയർ വകയിരത്തിയിരിക്കുന്നത്. അതിൽ ആദ്യ ഗഡുവായ രണ്ടര കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിരുന്നു. ബാക്കി തുകയായ പന്ത്രണ്ടര കോടി രൂപയാണ് ഭവന പദ്ധതിയ്ക്കായി നീട്ടിവച്ചിരിക്കുന്നത്. ആസ്റ്റർ ഹോംസ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ ആദ്യം വിവിധ പഞ്ചായത്തുകളിലായി അമ്പതോളം ഭവനങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.സ്വന്തമായി സ്ഥലമുള്ളവർക്ക് വീട് നിർമ്മിക്കുന്നതിനും കേടുപാടുകൾ സംഭവിച്ചിട്ടുള്ളവർക്ക് അറ്റകുറ്റപണികൾ നടത്തുന്നതിനും പദ്ധതിയുടെ ഭാഗമായി ചെയ്യാവുന്നതാണ്.കൂടാതെ സ്വന്തമായി ഭൂമിയില്ലാത്തവർക്കായി ക്ലസ്റ്റർ വീടുകൾ നിർമ്മിക്കുന്നതിനും ആലോചിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
        ആസ്റ്റർ ഹോംസ് പദ്ധതി പ്രകാരം വയനാട്   ജില്ലയിലെ ആദ്യ വീടിന്റെ തറക്കല്ലിടിൽ  കർമ്മം  സിനിമാ താരം സണ്ണി വൈയ്ൻ വ്യാഴാഴ്ച പത്ത് മണിക്ക് നിർവഹിക്കുന്നതാണ്. മേപ്പാടി പഞ്ചായത്തിലെ കാപ്പം കൊല്ലി കല്ലായി സ്വാദേശിനി ഖദീജയുടെ ഭവനത്തിനാണ് വ്യാഴാഴ്ച തറക്കല്ലിടുന്നതെന്ന് ആസ്റ്റർ ഭാരവാഹികളായ കെ.ടി ദേവാനന്ദ്, പി.എ ജലീൽ, ലത്തീഫ് കാസിം, ഡോ. ഷാനവാസ് പള്ളിയാൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *