June 21, 2026

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗെയിറ്റിൽ ഇടിച്ച് 61കാരൻ മരിച്ചു.

0
IMG-20181128-WA0059
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 

നിയന്ത്രണം വിട്ട ബൈക്ക് വീടിന്റെ ഗെയിറ്റിൽ ഇടിച്ച് 61കാരൻ മരിച്ചു.ബത്തേരി കുന്താണി മണ്ടോക്കര കുറുങ്ങാട്ടിൽ പാലോസാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ്  2.30 ഓടെ ബത്തേരി കുന്താണിയിൽ വച്ചാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച  4 മണിക്ക് മലങ്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അനു പൗലോസ് .മക്കൾ :കൃപ പോൾ ( നഴ്സിംഗ് വിദ്യാർത്ഥിനി ) കരുൺ പോൾ (സൗദി). മരുമകൻ :ജെബി .സഹോദരങ്ങൾ :ജേക്കബ് ,ഐസക് ,ഗീവർഗ്ഗീസ് (വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം മുൻ പ്രസിഡന്റ്) പത്രോസ് ,സുശീല ,ജോണി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *