June 21, 2026

മറക്കാതിരിക്കുക മുന്നറിയിപ്പുകളെ: സന്ദേശവുമായി വയനാട്ടിൽ ത്രിദിന ഇസ്ലാമിക കോൺഫൻസ് ഇന്ന് തുടങ്ങും.

0
IMG-20181129-WA0010
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മറക്കാതിരിക്കുക മുന്നറിയിപ്പുകളെ എന്ന സന്ദേശവുമായി വിസ്ഡം ഇസ്ലാമിക ഓർഗൈനൈസേഷൻ  ത്രിദിന കോൺഫറൻസ്‌ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണി മുതൽ മുട്ടിലിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സംഘടിപ്പിക്കുന്നത്. ഈ കഴിഞ്ഞ പ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും മനുഷ്യന്റെ അധർമ്മ ജീവിതത്തിന്റെ ഫലമായുണ്ടായതാണ്. ആയതിനാൽ സൃഷ്ടാവിനെ അറിയുകയും, ആധി  വ്യാധികളെ  ചെറുത്തു കൊണ്ട് പ്രമാണങ്ങളിലേയ്ക്ക് മടങ്ങാൻ വിശ്വാസികളോടാവശ്യപ്പെടുകയാണ് ഈ കോൺഫറൻസുകൊണ്ടു ഉദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗം സി.പി അബ്ദുള്ള ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വിവിധ രാഷ്ടീയ പാർട്ടി പ്രവർത്തകർ ആശംസകളർപ്പിക്കും.കൂടാതെ ആത്മീയ ചൂഷണത്തിനെതിരെയുള്ള പ്രതിരോധം, ഏകദൈവ വിശ്വാസത്തിന്റെ മഹത്വം, പ്രവാചക സന്ദേശങ്ങളുടെ കാലിക പ്രസക്തി മത വിശ്വാസത്തിന്റെ മാനവികത തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യപ്പെടുന്നതോടൊപ്പം .ടി .കെ അഷ്റഫ്, അബ്ദുൾ റഹ്മാൻ അൻസാരി, ഹാരിസ് കായക്കൊടി തുടങ്ങിയവർ മുന്ന് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ അവതരിപ്പിക്കുമെന്ന് ഭാരവാഹികളായ അബ്ദുൾ ഫത്താഹ്, കെ.വി ഇബ്രാഹിം, അബ്ദുൾ റഹ്മാൻ, മൊയ്തീൻകോയ, എം.ഖാലിദ്, എ.മുജീബ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സിജു വയനാട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *