April 17, 2026

വാരാമ്പറ്റ ഗവ: ഹൈസ്‌കൂളിൽ മലയാളത്തിളക്കം വിജയോത്സവം

0
By ന്യൂസ് വയനാട് ബ്യൂറോ
 വാരാമ്പറ്റ.ഗവ: ഹൈസ്കൂൾ വാരാമ്പറ്റയിൽ മലയാളത്തിളക്കം വിജയോത്സവം നടത്തി.
 പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ് മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍  നടപ്പിലാക്കുന്നത്.കഥകള്‍, സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു.
 വാർഡ് മെമ്പർ ലേഖാ പുരുഷോത്തമൻ ഉദ്ഘാടനം ചെയതു.
 പി.ടി.എ.പ്രസിഡണ്ട് പി.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. ബിന്ദു സ്വാഗതം പറഞ്ഞു.
ബി.പി.ഒ.കെ.സത്യൻ മാസ്റ്റർ, വിശദീകരണം നൽകി.എ.സി. മായൻ, ഓണീമ്മൽ നാസർ, പി.ഒ.നാസർ, സുനിമോൾ, കിരൺ മാസ്റ്റർ,മുനീർ മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു.ആഗ്നസ് നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *