May 3, 2024

പഴശ്ശി തമ്പുരാൻ ഇന്ത്യൻ ജനതയുടെ ഉള്ളിൽ ഒരിക്കലും മരിക്കാത്ത വീരൻ : കെ.ബി നസീമ

0
Img 20181130 Wa0012
 
മാനന്തവാടി : കേരള വർമ്മ പഴശ്ശി രാജ ഇന്ത്യൻ ജനതയുടെ ഉള്ളിൽ ഒരിക്കലും മരിക്കാത്ത വീരനാണെന്നും , നമ്മൾ അനുഭവിക്കുന്ന സ്വതന്ത്ര സുഖം പഴശ്ശി തമ്പുരാന്റെയും , എടച്ചേന കുങ്കന്റെയും, തലക്കൽ ചന്തുവിനെപ്പോലെയുള്ള ആയിരക്കണക്കിന് ധീരന്മാരുടെ രക്തത്തിന്റെ വിലയാണെന്നും മാനന്തവാടി പഴശ്ശി കുടീരത്തിൽ പുരാവസ്തു വകുപ്പിന്റെയും, മാനന്തവാടി നഗരസഭയുടെയും , പഴശ്ശി ഗ്രന്ഥാലയത്തിന്റെയും കീഴിൽ സംഘടിപ്പിച്ച പഴശ്ശി ദിനാചരണവും സെമിനാറും ഉദ്‌ഘാടനം ചെയ്ത്ക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു .
ചരിത്ര അന്വേഷികൾ ഒരു വിലയുമില്ലാതെ പഴശ്ശിയുടെ ചരിത്രത്തെ  വളച്ചൊടിക്കുകയാണ് .ഇന്ത്യയിൽ സ്വാത്രന്ത്യ സമരത്തിന്റെ ആദ്യകാല പോരാളിയാണ്  പഴശ്ശി തമ്പുരാൻ . വിവിധ മതസ്ഥരെ ഒന്നിച്ച് ചേർത്ത് ബ്രിട്ടീഷ് സൈന്യത്തോട് പോരാടിയ പഴശ്ശി രാജ മുൻകാല മതേതര  സംസ്കാരത്തിന്  വലിയ മാതൃകയാണെന്നും കെ.ബി നസീമ അനുസ്മരിച്ചു .
ചടങ്ങിൽ മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ശോഭ രാജൻ അദ്യക്ഷത വഹിച്ചു . ജില്ലാ കളക്ടർ എ.ആർ അജയ്യക്കുമാർ ഐ.എ.എസ് , മാനന്തവാടി സബ് കളക്ടർ  എൻ.എസ്.കെ ഉമേഷ് ഐ.എ.എസ് എന്നിവർ മുഖ്യാഥിതികളായി . നഗരസഭാ പ്രധിനിധികൾ ,മറ്റ് രാഷ്ട്രീയ ഇതര നേതാക്കൾ ആശംസകൾ അറിയിച്ചു. 
12 മണിക്ക് ആരംഭിക്കുന്ന സെമിനാറിൽ പഴശ്ശി സ്മരണകൾ എന്ന വിഷയത്തിൽ തൃപ്പൂണിത്തറ പൈതൃക പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ രാഘവവാരിയരും , നാടൻപാട്ടിലെ പഴശ്ശി എന്ന വിഷയത്തിൽ ഡോ. വി.വി ഹരിദാസ് എന്നവരും ,പഴശ്ശി ജനകീയ പ്രതിരോധത്തിന്റെ മാതൃക എന്ന വിഷയത്തിൽ നിയമസഭാ സ്പീക്കറുടെ പ്രസ്സ് സെക്രട്ടറി ഡോ.  പി.ജെ വിൻസെന്റ് എന്നവരും, ചരിത്രവും പുരാവൃത്തവും പുനർവായിക്കുമ്പോൾ എന്ന വിഷയത്തിൽ കിർടാഡ്‌സ് മ്യൂസിയം റിസർച്ച് അസിസ്റ്റന്റ്  ശ്രീമതി രസ്ന .പി  എന്നവരും ക്ലാസ്സെടുക്കും .
ഉദ്‌ഘാടന ചടങ്ങിൽ പുരാവസ്തു റിസർച്ച് അസിസ്റ്റന്റ് കെ.പി സധു സ്വാഗതവും പുരാവസ്തു ഡയറക്ടർ ഇൻചാർജ് ജെ.രജികുമാർ നന്ദിയും പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *