May 26, 2026

കുടുംബശ്രീ ബ്രാൻഡിൽ വയനാടൻ തട്ട് മാനന്തവാടിയിൽ പ്രവർത്തനം ആരംഭിച്ചു.

0
DSC_03941
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തട്ട് കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക ,സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ എ കീകരിച്ച തട്ടുകളുടെ പ്രവർത്തനം സംസ്ഥാനത്ത് ആദ്യമായി മാനന്തവാടിയിൽ ആരംഭിച്ചു. കുടുംബശ്രീയുടെ കീഴിൽ വയനാടൻ തട്ട് എന്ന പേരിലാണ് നഗരത്തിലെ 13 തട്ട് കടകൾ ഇനി പ്രവർത്തിക്കുക. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലുൾപ്പെടുത്തി തെരുവ് കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.മാനന്തവാടി നഗരത്തിൽ നടത്തിയ സർവ്വേയിൽ 222 തെരുവ് കച്ചവടക്കാരെയാണ് യോഗ്യരെന്ന് കണ്ടെത്തിയത്.ഇതിൽ 13 തട്ടുകടകൾക്കാണ് ഇപ്പോൾ എകീകരിച്ച് തിരിച്ചറിയൽ കാർഡ് നൽകിയിരിക്കുന്നത്. ജിവനക്കാർക്ക് യൂണിഫോം, തട്ട് കടകൾക്ക് ഒരേ നിറം, നഗരസഭയുടെ ഔദോഗിക നിറം, ഒരേ ഡിസൈൻ എന്നിവ നൽകുകയും തട്ട് കടകളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തി ശുചിത്വം, മാലിന്യ സംസ്ക്കരണം, സുരക്ഷിതമായ ഭക്ഷണം, വെള്ളം എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നീ കാര്യങ്ങളിലേല്ലാം തന്നെ തിരിച്ചറിയൽ കാർഡ് നൽകിയവർക്ക് ആവശ്യമായ പരിശീലനവും നൽകിയിട്ടുണ്ട്.പുർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരിക്കും തട്ട് കടകളുടെ പ്രവർത്തനം.ഇതെല്ലാം പ്രത്യേക സമിതി കർശനമായി നിരീക്ഷിക്കും. സുരക്ഷിതമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ബ്രാൻഡിൽ ആരംഭിച്ച തട്ട് കടകളുടെ പ്രവർത്തനം സംസ്ഥാനത്ത് തന്നെ ആദ്യമായി മാനന്തവാടി നഗരസഭയിലാണെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപിക്കുമെന്നും കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ പി സാജിത പറഞ്ഞു. 
കണ്ണുർ എയർപോർട്ട് പ്രവർത്തനം ആരംഭിച്ചതൊടെ കുടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്താനുള്ള സാഹചര്യം മുന്നിൽ കണ്ട് ടൂറിസം വകുപ്പുമായി തട്ടുകടകളെ കുറിച്ചുള്ള ബ്രോഷർ തയ്യാറാക്കി വിതരണം ചെയ്യും. ഈ ബ്രോഷറിൽ ഒരോ തട്ട് കടയിലും തയ്യാറാക്കുന്ന വിത്യസ്തമായ ഭക്ഷണത്തെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടാകും.സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്ന് എത്തുന്ന വിനോദ സഞ്ചാരികളെ കുടുംബശ്രീ ബ്രാൻഡ് വയനാടൻ തട്ടിലേക്ക് ആകർഷിക്കുകയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എകീകരിച്ച തട്ട് കടകളുടെ പ്രവർത്തന ഉദ്ഘാടനം നഗരസഭ ചെയർമാൻ വി ആർ പ്രവീജ് നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ അധ്യക്ഷത വഹിച്ചു.പി ടി ബിജു, റഷീദ് പടയൻ, അബ്ദുൾ ആസിഫ്, ഷൈമോൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *