August 13, 2026

അതിജീവനത്തിനായി നാടൊന്നിച്ചു: വയനാട്ടിൽ എത്തിയത് 128 ടണ്‍ അരി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

പ്രളയം കവര്‍ന്ന വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ നാട് ഒന്നിച്ചു. മൂന്നു താലൂക്കുകളിലായി സജ്ജീകരിച്ച കളക്ഷന്‍ സെന്ററുകളില്‍ എത്തിയത് 128 ടണ്‍ അരി. ഇതില്‍ 105 ടണ്‍ മൂന്നു താലൂക്കുകളിലും ഉള്ള ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. 23 ടണ്‍ അരി വിതരണത്തിനായി സൂക്ഷിച്ചിട്ടുണ്ട്. പത്ത് ടണ്ണിലധികം പഞ്ചസാരയും 5793 കിലോഗ്രാം റവയും സുമനസ്സുകള്‍ ദുരിതബാധിതര്‍ക്കായി കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചു. വിവിധ കളക്ഷന്‍ സെന്ററുകളില്‍ ലഭിച്ച ഇതര ഭക്ഷ്യ വസ്തുക്കള്‍ കിലോഗ്രാമില്‍: ജാഗിരി – 523, അവില്‍- 2114, അരിപ്പൊടി- 1014, ഗോതമ്പ് പൊടി- 5176.5, മൈദ- 237, പരിപ്പ്- 2900.5, ചെറുപയര്‍- 5034.5, ഉഴുന്ന്- 2517, ഗ്രീന്‍പീസ്- 375, വന്‍പയര്‍- 3275. 
വിവിധ ഭാഗങ്ങളില്‍നിന്നായി 1064 ബോക്‌സ് ആവശ്യ മരുന്നുകളാണ് ജില്ലയിലേക്കെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുസ്തകങ്ങള്‍ (എണ്ണത്തില്‍) – 18649, പേന- 4092, പെന്‍സില്‍- 2907, ബാഗ്- 1003, വാട്ടര്‍ബോട്ടില്‍- 322, കുട- 347, ഇന്‍സ്ട്രുമെന്റ് ബോക്‌സ്- 525 എന്നിവയും വ്യക്തികളും സംഘടനകളുമടക്കം ലഭ്യമാക്കി. വീട്ടുപകരണങ്ങള്‍, പച്ചക്കറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍സ്, ക്ലീനിങ് സാധനങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയവയെല്ലാം ചുരം കയറി ജില്ലയിലേക്കെത്തി. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും വിതരണം ചെയ്ത അവശ്യവസ്തുക്കളില്‍ ഇനിയും വിതരണത്തിനായി ബാക്കിയുള്ളവ വിവിധ കളക്ഷന്‍ സെന്ററുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, മാനന്തവാടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് കളക്ഷന്‍ സെന്ററുകളുളളത്. ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും കളക്ഷന്‍ സെന്ററുകളില്‍ സാധനങ്ങള്‍ ശേഖരിക്കാനും തരംതിരിച്ച് ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നുമുണ്ട്. 

.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *