പുത്തുമല ദുരന്ത പശ്ചാതലത്തിൽ പ്രകൃതി ചൂഷണത്തിനെതിരെ ജനകീയ കുറ്റപത്രം തയ്യാറാക്കണമെന്ന് മാവോയിസ്റ്റുകൾ
പുത്തുമല ഉരുൾപൊട്ടലിന് കാരണം ക്വാറിയുടേയും റിസോർട്ടുകളുടേയും പ്രവർത്തനം കാരണമെന്നും മാവോയിസ്റ്റ് വാർത്താക്കുറിപ്പ്. നേരത്തെ പുത്തുമലയിൽ കരിങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നു. വൻകിട സ്വകാര്യ കമ്പനിയുടെ നിരവധി റിസോർട്ടുകളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. ഇവരുടെയെല്ലാം ചൂഷണമാണ് പ്രകൃതി ദുരന്തത്തിന് കാരണമാകുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വയനാട് പ്രസ്സ് ക്ലബ്ബിൽ സി പി ഐ മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റി വക്താവ് അജിതയുടെ പേരിലാണ് വാർത്താക്കുറിപ്പ് ലഭിച്ചത്. പുത്തുമല ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് വാർത്ത കുറിപ്പ് തുടങ്ങുന്നത്. പശ്ചിമഘട്ടത്തിൽ യാതൊരുവിധ നിയന്ത്രണവും ഇല്ലായാണ് റിസോർട്ടുകൾ നിർമ്മിക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് റിസോർട്ട് ഉടമകൾക്ക് സഹായകരമായ പ്രവർത്തിക്കുന്നത്. കെടുതികൾക്കുത്തരവാദികളായവരെ ശിക്ഷിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. തദ്ദേശീയരായ ജനതയും ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും ചേർന്ന് ഇവിടുത്തെ പ്രകൃതി സംരക്ഷിക്കാൻ പദ്ധതി തയ്യറാക്കണമെന്നും കുറിപ്പിൽ പറയുന്നു.





Leave a Reply