മാനന്തവാടി ക്ഷീര സംഘം ഭരണ സമിതി അംഗങ്ങൾക്ക് വരടി മൂലയിലെ ക്ഷീരകർഷകർ സ്വീകരണം നൽകി.
മാനന്തവാടി ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ വിജയിച്ച ഭരണ സമിതി അംഗങ്ങൾക്ക് വരടി മൂലയിലെ ക്ഷീരകർഷകർ സ്വീകരണം നൽകി.കർഷകർക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് സൊസൈറ്റി ഭരണം കൈക്കലാക്കാൻ ഇറങ്ങി തിരിച്ചവർക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കർഷകരുടെ താൽപര്യത്തിനനുസരിച്ച് ക്ഷീരമേഖലയുടെ വളർച്ചക്കാവശ്യമായ കാര്യങ്ങൾ ,വൈവിധ്യവൽക്കരണമടക്കമുള്ള നടപടികൾ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയെല്ലാം നടപ്പാക്കുമെന്നും സംഘം പ്രസി ഡണ്ട് പി.ടി ബിജു പറഞ്ഞു. പി.കെ.രാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് സംഘം ഡയറക്ടർമാരായ ബിജു അമ്പിത്തറ, എൽദോ. പി.കെ, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.സാബു സ്വാഗതവും വിശ്വ പ്രകാശ് നന്ദിയും പറഞ്ഞു. വിജയാഹ്ളാദത്തിന്റെ ഭാഗമായി പായസവിതരണവും നടത്തി.





Leave a Reply