August 14, 2026

വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉത്തരമേഖല വിദ്യാഭ്യാസ,  കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം സെപ്തംബര്‍ 2 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. വിതരണോദ്ഘാടനം തൊഴില്‍,എക്‌സൈസ്  വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും വ്യക്തിഗതമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും വിജയം കൈവരിച്ചവര്‍ക്കാണ്  കാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്.കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡിനായി 299 വിദ്യാര്‍ത്ഥികളും കായിക തലത്തിലുളള അവാര്‍ഡിനായി 18 കുട്ടികളും കൂടി ആകെ 317 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. 
ചടങ്ങില്‍ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനത്തിനിടെ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രമുഖ മത്സ്യതൊഴിലാളി  വ്യക്തിത്വങ്ങളെ ആദരിക്കും.  കൂടാതെ അപകട മരണം സംഭവിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം 3 പേര്‍ക്ക് 30 ലക്ഷം രൂപയുടെ ആനുകൂല്യവും വിതരണം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *