May 6, 2024

ലോക്കായവർക്കും കണി കാണാം. : കണിക്കൊന്നകൾ വീട്ടിലെത്തിച്ച് യുവാക്കൾ.

0
Img 20200413 Wa0352.jpg
മാനന്തവാടി:  ലോക്ക് ഡൗൺ കാലത്ത്   കണികാണാൻ  കണികൊന്ന വീടുകളിലെത്തിച്ച് ഒരു കൂട്ടം യുവാക്കൾ    
കേരള – കർണാടക അതിർത്തിയായ 
. തോൽപെട്ടിയിലെ ഒരു കൂട്ടം യുവാക്കളാണ് വിഷു കണിക്കായി   വിഷുപൂക്കളുടെ കൂടെ കണ്ണി മാങ്ങയുമടങ്ങിയ  കിറ്റ്  വിഷു ആഘോഷിക്കുന്ന വീടുകളിലെത്തിച്ചു നൽകിയത് . രാജ്യത്ത് വ്യാപിച്ച മഹാമാരിയെ തുടച്ച് നീക്കുന്നതിനും അസുഖം മാറാനുമാണ് വീട്ടുകാരുടെ പ്രർത്ഥന .
.മിക്കവീടുകളിലും ആഘോഷം ഒഴിവാക്കി ചടങ്ങ് മാത്രമായാണ് നടത്തുന്നത് ' 
   യുത്ത് ലീഗ് പ്രവർത്തകരായ നാസർ റഫീക്ക് പാറകണ്ടി, മുത്തപ്പൻ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ ശീജിത്ത് എന്നിവരടങ്ങിയ യുവാക്കളാണ് 500ഓളം വീടുകളിൽ വിഷു കണി എത്തിച്ചു നൽകിയത്. മത സൗഹൃദ കൂട്ടായ്മയുടെ മാതൃക കൂടിയാണിത് . നരിക്കല്ല് പി വി എസ് പ്ലാന്റേഷൻ മാനേജർ ശ്രീനിവാസനാണ് ഒരു നാടിന്റെ നൻമ നിറഞ്ഞ പ്രവർത്തനത്തിന് യുവാക്കൾക്ക് പ്രചോദനവും പിന്തുണയും നൽകിയത് ' 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *