April 29, 2024

വെറ്ററിനറി സർവ്വകലാശാലയുടെ ഇ-ജേണലുകളും ഗവേഷണ പ്രബന്ധങ്ങളും ഓൺലൈനിൽ വായിക്കാം.

0
കൽപ്പറ്റ.
കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ രാജ്യവ്യാപകമായി നീട്ടിയ സാഹചര്യത്തിൽ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും  മാത്രം ലഭ്യമായിരുന്ന സർവ്വകലാശാല ലൈബ്രറി   സംവിധാനത്തിലെ ഇ-ജേണലുകൾ , ഗവേഷണ പ്രബന്ധങ്ങൾ തുടങ്ങിയവ 24 മണിക്കൂറും എവിടെ നിന്നും ലഭിക്കാനുള്ള സൗകര്യം ഒരിക്കിയിരിക്കുകയാണ്. അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അവർക്കു നൽകിയിട്ടുള്ള ഐഡിയും പാസ്‌വേർഡും ഉപയോഗിച്ചുകൊണ്ട് സർവ്വകലാശാല ഒരുക്കിയിട്ടുള്ള ഈ സംവിധാനം ഉപയോഗിക്കാം. ഇതുവഴി കൺസോർഷ്യം ഓഫ് ഇ-റിസോഴ്സ്സ് ഇൻ അഗ്രികൾച്ചറിന്റെ കൈവശമുള്ള 3000 ത്തിൽ പരം ദേശീയ, അന്തർദേശീയ ഇ-ജേണലുകൾ വായനക്കാർക്ക് ലഭ്യമാക്കാൻ കഴിയും. കൂടാതെ ഐ.സി.എ.ആറിന്റെ കൈവശമുള്ള ഒരു ലക്ഷം തീസിസ് അടക്കം ഒരു ലക്ഷത്തി അറുപതിനായിരം പ്രബന്ധങ്ങൾ ലൈബ്രറി സംവിധാനം വഴി ലഭിക്കുന്നതാണ് . മറ്റു സർവ്വകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും കോളേജുകൾക്കും വ്യവസ്ഥൾക്ക് വിധേയായി ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഗവേഷണ പ്രബന്ധങ്ങളുടെ രചനമോഷണം പരിശോധിക്കുന്നതിനായി സർവ്വകലാശാല നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ മുൻപത്തേതുപോലെ തന്നെ തുടന്നും നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ് 
Dr. Mohanlal E K, Librarian, Kerala Veterinary and Animal Sciences Library Information System, Pookode, Wayanad-673576 (e-mail : ekmlal@kvasu.ac.in , Ph:9495464972). Visit University library website : http://covas-opac.l2c2.co.in    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *