November 10, 2026

മൂന്നാമത്തെ രോഗിയുടെ ഫലം നെഗറ്റീവ് : ജില്ലയില്‍ 671 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

       കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 671 പേര്‍ കൂടി നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം  8871 പേരായി. തിങ്കളാഴ്ച്ച ജില്ലയില്‍ 24 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4821 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7 ആണ് ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 270 സാമ്പിളുകളില്‍ നിന്നും 263 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7 എണ്ണത്തിന്റെ പരിശോധന  ഫലം ലഭിക്കാനുണ്ട്. ലഭിച്ച സാമ്പിളുകളില്‍ 259 എണ്ണം നെഗറ്റീവാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *