May 6, 2024

ലോക്ഡൗൺ കാലത്ത് കടമാൻതോട്ടിൽ തടയണ നിർമ്മിച്ച് കർഷകർ

0
Img 20200420 Wa0738.jpg
മുള്ളൻകൊല്ലി: പെരിക്കല്ലൂരിലാണ് ലോക്ഡൗൺ കാലത്ത് മണ്ണ് സംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരം കടമാൻതോട്ടിൽ ജൈവ തടയണ നിർമ്മിച്ച് കർഷകർ ജലം സഭരിച്ച് കൃഷിക്കും കുടിവെള്ളത്തിനുള്ള കിളറുകളിലെ  ജലനിരപ്പ്  ഉയർത്താനും സാധിച്ചത്. 
മണൽ ചാക്കുകൾ നിറച്ച് നിരത്തിയാണ് ജലം സഭരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നിർമ്മിച്ച തടയണ കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നിരുന്നു.
രണ്ട് മണൽചാക്ക് ഉയരത്തിൽ നിർമ്മിച്ച തടയണയിൽ 800 മീറ്റർ നീളത്തിൽ കമാൻതോട്ടിൽ ജലം നിറഞ്ഞ് നിൽക്കുന്നത്.
എല്ലാ വർഷവും ഇതുപോലെ തടയണ നിർമ്മിച്ചാണ് കർഷകർ ജലസേചനം നടത്തുന്നത്. കർഷകരുടെ ആവശ്യം പരിഗണിച്ച് കഴിഞ്ഞ വർഷം മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തിൽ കടമാൻതോട്ടിൽ തട്ടാൻപറമ്പിൽ കടവ്, മരക്കടവ്‌ കോൺവെന്റ് എന്നിവിടങ്ങളിലെ  രണ്ട് തടയണകൾ അനുവദിച്ച് ടെണ്ടർ നടപടി വരെ പൂർത്തിയായതായിരുന്നു. ഇറിഗേഷൻ വകുപ്പിൽ അന്യോഷിപ്പോൾ ഭരണാനുമതി ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.  കടമാൻതോട് പദ്ധതിയുടെ പേരിലാണ് ഇത് മാറ്റി വെച്ചിരിക്കുന്നത് എന്നും സംസാരമുണ്ട്. ഇതിന് വരവൂർ – മൂന്നുപാലം പാടശേഖരസമിതി  വകുപ്പ് മന്ത്രി, വകുപ്പ് സംസ്ഥാന ഇറിഗേഷൻ വകുപ്പിനും, കളക്ടർ തുടങ്ങി ജില്ലാ  ഇറിഗേഷൻ വകുപ്പുകൾക്കും MLA യ്ക്കും ജില്ലാ പഞ്ചായത്തിനും മറ്റ് എല്ലാവർക്കും ഈ രണ്ട് തടയണകൾ നിർമ്മിക്കാൻ ഭരണാനുമതി നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകിയിരുന്നു. ഇപ്പോൾ കർഷകരുടെ പ്രതീക്ഷ നശിച്ചിരിക്കുകയാണ് ഈ തടയണകൾ നിർമ്മിക്കുമെന്ന കാര്യത്തിൽ. ഇനി കർഷകർ എന്തു ചെയ്യും എന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. മുകൾതട്ട് മുതൽ കൈക്കൂലി കൊടുത്താൽ മാത്രമേ ഇത് നടപ്പിലായി കിട്ടു എന്നാണ് സംസാരം. എന്നാൽ കർഷകർക്ക് കൈക്കൂലി കൊടുത്ത് തടയണ നിർമ്മിക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. 200 ഏക്കർ സ്ഥലത്ത് നാണ്യവിളകൃഷിയും, 100 ഏക്കർ സ്ഥലത്ത് നെൽകൃഷിയും നടത്താൻ സാധിക്കുന്നവയാണിവ. ഈ ജലം മുഴുവൻ കബനിപുഴയിലേക്ക് ഒഴുകി കർണ്ണാടകയിലേക്ക് പോകുകയാണ് . കടമാൻതോടിന്റെ അവസാന ഭാഗങ്ങളിലാണ് ഈ രണ്ട്  തടയണകളും വരുന്നത് . കടമാൻതോട് പദ്ധതി വന്നാൽ പോലും ഈ പ്രദേശത്തേക്ക് അതു കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ല. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട്  ഗിരിജാ കൃഷ്ണനും, ജില്ലാ ഡിവിഷൻ മെമ്പർ  വർഗ്ഗീസ് മുരിയംകാവിലും മറ്റും പലകുറി  ആവശ്യപ്പെട്ടിരുന്നതാണ് ഇവിടെ രണ്ട് തടയണ നിർമ്മിക്കണമെന്ന കാര്യം. ഇപ്രാശ്യമെങ്കിലും കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഈ    തട്ടാൻപറമ്പിൽ കടവ് തടയണയും, മരക്കടവ് കോൺവെന്റ് തടയണയും നിർമ്മിക്കാൻ സാഹചര്യമൊരുക്കണമെന്നാണ്‌ കർഷകരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *