May 9, 2026

കിറ്റ് ഉടൻ വിതരണം ചെയ്യണം: കോൺഗ്രസ്സ് റേഷൻ കടക്ക് മുന്നിൽ സമരം ചെയ്തു.

0
IMG-20200422-WA0514.jpg
By ന്യൂസ് വയനാട് ബ്യൂറോ
    മാനന്തവാടി:കോവിഡ് – 19 ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ റേഷൻ കടയിൽ നിന്ന് കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ട അവശ്യവസ്തു കിറ്റ് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും,പട്ടിണിയിലായ ജനങ്ങളെ പരീക്ഷിക്കുന്ന സർക്കാർ നിലപാട് തിരുത്തുക, പാവങ്ങളെ കബളിപ്പിക്കുന്ന സർക്കാർ നടപടി ഉടൻ അവസാനിപ്പിക്കുക, ലോക് ഡൗൺ സാഹചര്യത്തിൽ കാർഡ് ഉടമകൾക്ക് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കുക, ബി.പി.എൽ കിറ്റ് ഉടൻ വിതരണം ചെയ്യുക, എല്ലാ കാർഡുടമകൾക്കും കിറ്റ് നൽകുക, റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, കർഷകർക്ക് സാമ്പത്തിക സഹായം അനുവദിക്കുക.എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കണിയാരം റേഷൻ കടക്കു മുന്നിൽ  കോൺഗ്രസ്സ്  പ്രവർത്തകർ  സാമൂഹ്യ അകലം പാലിച്ച് മാസ്ക്ക് ധരിച്ച് പ്രതിഷേധിച്ചു. മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസൺ കണിയാരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി.വി.യു ജോയി അധ്വക്ഷത വഹിച്ചു.ചാക്കോ ഇ.ജെ, സുരേഷ് പാണായിൽ  , സ്റ്റീഫൻ പരിയാരത്ത്,തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *