ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ :വയനാട്ടിൽ കുടുങ്ങിയ ക്ഷേത്ര പണിക്കാർ നാട്ടിലെത്തി
കൽപ്പറ്റ: കമ്പളക്കാട് ആ നേരി വിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്ര പ്രവൃത്തിക്കെത്തിയ മലപ്പുറം സ്വദേശികൾ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തടർന്ന് ഒരു മാസത്തിലേറെയായി വയനാട്ടിൽ കുടുങ്ങിക്കിടക്കുന്ന വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് പരിഹാരമായി.മലപ്പുറം പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശികളായ ഉദയൻ ,അനീഷ് തുടങ്ങിയവരാണ് സ്വദേശത്തേക്ക് തിരിച്ചെത്തിയത്.രണ്ടു പേരുടെയും കുടുംബങ്ങളിലെ ചില ആരോഗ്യ പ്രശ്നങ്ങൾ തൊഴിലാളികൾ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് നാട്ടിലെത്താനുള്ള നടപടിക്ക് വേഗം കൂട്ടിയത്. ഒരു തൊഴിലാളിയുടെ ഭാര്യ മാനസികമായി ചെറിയ അസുഖമുള്ളത് ഈ തൊഴിലാളിയുടെ വിരഹത്തോടു കൂടി അസുഖം മൂർച്ചിക്കാറായതും ഒരു തൊഴിലാളിയുടെ ഭാര്യയുടെ പ്രസവം അടുത്തതും പല വാതിലുകൾ മുട്ടിയിട്ടും പരിഹരിവുണ്ടാവുന്നില്ല എന്ന ദയനീയാവസ്ഥ തൊഴിലാളികൾ തന്നെ നേരിട്ട് മുൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉമ്മൻ ചാണ്ടി വയനാട് ജില്ലയിലെ കെ.പി.സി.സി മെംബർ പി.പി.ആലിയുമായി ബന്ധപ്പെടുകയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് നിയമാനുസൃതമായി ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടത്താൻ നിർദ്ദേശം കൊടുക്കുകയും ചെയ്തതിന്റെ ഫലമായാണ് തൊഴിലാളികൾക്ക് പെട്ടെന്നു തന്നെ നാട്ടിലേക്കെത്താൻ ഉള്ള സാഹചര്യം ഉണ്ടായത്.




Leave a Reply