May 3, 2024

ബ്ലാക് ഡേ വേറിട്ട പ്രതിഷേധമായി:വയനാടിന് വേണ്ടത് ബാറുകളല്ല: മെഡിക്കല്‍ കോളജ്: മുസ്‌ലിം യൂത്ത് ലീഗ്

0
Img 20200423 Wa0345.jpg
 .
കല്‍പ്പറ്റ: കോവിഡ് 19 മഹാമാരിയില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഇതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി ജില്ലയില്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ബ്ലാക്ക് ഡേ പ്രതിഷേധത്തില്‍ സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്നും ആയിരങ്ങള്‍ പങ്കാളികളായി. വയനാടിന്‍റെ അടിസ്ഥാന പ്രശ്നമായ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള ഒരു നടപടികളും ചെയ്യാതെ രഹസ്യമായി 3 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി വയനാടിന്‍റെ വികാരങ്ങള്‍ കാണാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് കണ്ണ് കെട്ടിയും പ്രതിഷേധ പോസ്റ്ററുകള്‍ പിടിച്ചും നടത്തിയ ഈ സമരം.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി പി എ കരീം, ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി, മുന്‍ ഡയറ്റ് പ്രിന്‍സിപ്പാളും മദ്യനിരോധന സമിതി സംസ്ഥാന സമിതി അംഗവുമായ ഡോ. പി ലക്ഷ്മണന്‍, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്‍റ് മുഹിയുദ്ദീന്‍കുട്ടി യമാനി, മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് ഡോ. യൂസഫ് മുഹമ്മദ് നദ്‌വി, സെക്രട്ടറി പി.എ ജയിംസ് , ട്രഷറർ വി.ജി ശശി, ലീഗ് ജില്ലാ സെക്രട്ടറിമാരായ എം മുഹമ്മദ് ബഷീര്‍,  യഹ്യാഖാന്‍ തലക്കല്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി ഇസ്മയില്‍, ലീഗ് നിയോജകമണ്ഡലം ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, പി പി അയ്യൂബ്, പി കെ അസ്മത്ത്, എം എ അസൈനാര്‍, സലിം മേമന, എ കെ റഫീഖ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ കെ ഹനീഫ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായ എൻ.യു  ബേബി, ടി ഖാലിദ്, ജോസഫ് അമ്പാട്ട്, കാവ്യ ശശിനാസ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, അഡ്വ എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ജാഫര്‍ മാസ്റ്റര്‍, നിയോജകമണ്ഡലം ഭാരവാഹികളായ സി ടി ഹുനൈസ്, ഉവൈസ് എടവെട്ടന്‍, സമദ് കണ്ണിയന്‍, സി ഷിഹാബ്, ഹാരിസ് കാട്ടിക്കുളം, സി കെ മുസ്തഫ, സി കെ ഗഫൂര്‍, പി എ മുജീബ്, നിസാം കല്ലൂര്‍, വൈറ്റ്ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ഹാരിസ് ബനാന, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജല്‍, റമീസ് പനമരം തുടങ്ങിയവര്‍ക്കൊപ്പം ആയിരങ്ങള്‍ ഈ കാമ്പയിനില്‍ പങ്കാളികളായി
ലോക്ക്ഡൗണ്‍ സമയത്ത് തന്നെ ബാറുകള്‍ക്ക് ദ്രുതഗതിയില്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചതിന്  പിന്നില്‍ സര്‍ക്കാരിന് വ്യക്തമായ അജണ്ടയുണ്ട്. ഈ സമയത്ത് ജനങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളിലായതിനാല്‍ സര്‍ക്കാരിന്റെ വന്‍ കോഴ വാങ്ങിയുളള  ഈ അഴിമതി ശ്രദ്ധിക്കില്ല എന്ന് കരുതിയാണ് നിലവില്‍ ആറ് ബാറുകളുളള കൊച്ചു ജില്ലയില്‍ പുതുതായി ബാറുകള്‍ക്ക് അനുമതി നല്‍കിയത്. ലോക്ഡൗണ്‍ സമയത്ത് ലൈസന്‍സ്  നല്കികയാല്‍ ജനങ്ങളുടെ പ്രക്ഷോഭത്തെ ഭയക്കേണ്ടെന്നും, ലോക്ഡൗണിനുശേഷം ബാറുകള്‍ യഥേഷ്ടം തുടങ്ങാന്‍ കഴിയും എന്നുള്ള വ്യാമോഹമാണ് സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. ആതുര മേഖല രംഗത്ത് യാതൊരു സൗകര്യവും ഇല്ലാത്ത ഈ പിന്നോക്ക ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ്  ഇല്ലാത്തത് ജനങ്ങളെ മുഴുവന്‍ വിഷമത്തിലാക്കി ഇരിക്കുകയാണ്. ആകെയുള്ള ആശ്രയമായ ജില്ലാ ആസ്പത്രി കോവിഡ് ഐസലേഷന്‍ ആസ്പത്രിയാക്കി മാറ്റുകയും ചെയ്തു. ഇവിടെ മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സക്ക് നിയന്ത്രണം ഉള്ളതിനാല്‍ ആളുകള്‍ ഏറെ ബുദ്ധിമുട്ടുന്നു. ചികിത്സ കിട്ടാതെ മരണം വരെ സംഭവിക്കുന്നു. അതിര്‍ത്തി ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലും നിയന്ത്രണം മൂലം പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വയനാട്ടുകാരുടെ സ്വപ്‌നമായ മെഡിക്കല്‍ കോളേജിന്റെ പ്രാധാന്യം വിളിച്ചോതുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വയനാടിന് ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കുകയും, തറക്കല്ലിടുകയും ബജറ്റില്‍ ഫണ്ട് വകയിരുത്തുകയും ചെയ്തു. എന്നാല്‍ കോളേജിന് മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമി ജെ എസ് ഐ യെ കൊണ്ട് പാരിസ്ഥിതികാഘാത പഠനം നടത്തി കോളേജ് നിര്‍മ്മിക്കാന്‍ യോഗ്യമല്ലെന്ന് വരുത്തിത്തീര്‍ത്ത് ഇവിടെ നിന്നും മെഡിക്കല്‍ കോളേജ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. സൗജന്യമായി കിട്ടിയ ഭൂമിക്ക് പകരം കോടികള്‍ വില കൊടുത്ത് ചേലോട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് ഉള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തറക്കല്ലിടുമെന്ന് മുന്പ് അറിയിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *