May 2, 2024

ആജീവനാന്ത മികവിനുള്ള പുരസ്കാരത്തിന്റെ ചൂടാറും മുമ്പേ കപ്പൽ ജോയിയെന്ന വ്യവസായിക്ക് യാത്രാമൊഴി.

0
Img 20200423 Wa0334.jpg
.
സി.വി.ഷിബു.
കൽപ്പറ്റ :   ദുബായ് പോലെ മികച്ച നാട്ടിൽ നിന്ന് വയനാട്ടിൽ  മലയാളിയെ ഞെട്ടിച്ച 45000 ചതുരശ്ര അടിയിൽ
 വീട് പണിത് താമസമാക്കിയ  വ്യവസായ പ്രമുഖൻ. 
പാവപ്പെട്ടവരെ ആശ്ലേഷിക്കുകയും അവർക്ക്  സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടിക്കൊടുക്കുകയും ചെയ്ത ധർമ്മിഷ്ഠനായ രാജാവായിരുന്നു കപ്പൽ ജോയിയെന്ന് എല്ലാവരും വിളിക്കുന്ന ജോയിയേട്ടൻ. 
      കേരളത്തിലെ ഏറ്റവും വലിയ വീട് ” അറക്കൽ പാലസ് ” കപ്പൽ മാതൃകയിൽ യാഥാർത്ഥ്യമാക്കിയപ്പോഴും  ആ കൊട്ടാരത്തിൽ എത്തുന്നവരെ പുഞ്ചിരിയോടെ പൂമുഖത്ത് സ്വീകരിക്കുന്ന നല്ല വീട്ടുകാരൻ. 
     ദാരിദ്ര്യത്തിന്റെ രാജാവായിരുന്നു, കഠിനാദ്ധ്വാനത്തിന്റെ രാജാവായി പിന്നീട്. ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും മഹാരാജവായ കപ്പൽ ജോയി അവിശ്രാന്ത പരിശ്രമം കൊണ്ടു ലോകത്തെ വൻ വ്യവസായികളുടെ പട്ടികയിലേക്ക് ഉയർന്നു. 
അങ്ങനെ ഓരോ  വയനാട്ടുകാരന്റെയും സ്വകാര്യ അഹങ്കാരമായ  സ്വന്തം കപ്പൽ ജോയിയായി. 
   മനോരമയിൽ മാനന്തവാടിയിൽ ലേഖകനായിരുന്ന രാജേഷാണ് ഒരു സുപ്രഭാതത്തിൽ അലി ബ്രാനും ചേർന്ന് അവതരിപ്പിച്ച പേജ് വയനാട്  എന്ന മാഗസിനിൽ കപ്പൽ മുതലാളി എന്ന തലക്കെട്ടിൽ  ജോയി അറക്കൽ എന്ന ബിസിനസുകാരനെ വയനാട്ടുകാർക്ക് ആദ്യം പരിചയപ്പെടുത്തിയത്. 
   
  എണ്ണ ശുദ്ധീകരണ വ്യവസായത്തിനിടെ കപ്പൽ സ്വന്തമാക്കിയതിന്റെ പേരിലാണ് ആ പേര് വീണത്. 
      നഷ്ടമായത് വയനാടിന്റെ ഹൃദയസ്പർശിയായ വലിയ മനസിന്റെ ഉടമ.പ്രവാസി വ്യവസായിയും വയനാടിനും രാജ്യാന്തര തലത്തിലും പ്രമുഖനായ ജോയി അറയ്ക്കലിന്റെ ആകസ്മിക നിര്യാണം വയനാടിനെ ദു:ഖ സാന്ദ്രമാക്കി.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുകൾക്ക് വിവരം ലഭിച്ചത്.
മരണവിവരം അറിഞ്ഞത് മുതൽ വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസിലേക്ക് ജനപ്രതിനിധികളും വ്യവസായ പ്രമുഖരടക്കം നാടൊന്നാകെ എത്തിയെങ്കിലും ലോക്ക് ഔട്ട് കാരണം സാമൂഹ്യ അകലം പാലിച്ചും പോലീസ് നിയന്ത്രിച്ചുമാണ് വന്നവരെ വീട്ടിനകത്തേക്ക് പ്രവേശിപ്പിച്ചത്.സാധാരണ കാരിൽ സാധാരണക്കാരനായിരുന്ന ജോയി സ്വയ പ്രയത്ന്നം കൊണ്ട് ഏറെ ഉന്നതിയിൽ എത്തിചേർന്നത് അത് കൊണ്ട് തന്നെ നിർദ്ധനരും അനാധരും അഗതികളുടെ പ്രശ്നങ്ങൾ സ്വയം മനസിലാക്കി ജീവിതത്തിന്റെ നല്ലൊരു ഭാഗം അവർക്ക് വേണ്ടി ചിലവഴിക്കാനാണ് ജോയി സമയം കണ്ടെത്തിയത്. വ്യവസായത്തിലൂടെ കോടികളുടെ വരുമാനം ലഭിച്ചിരുന്ന ജോയി എന്ന കപ്പൽ ജോയി നല്ലൊരു ശതമാനം ചിലവഴിച്ചത് അടി തട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായിരുന്നു.വലതു കൈ കൊണ്ട് നൽകുന്നത് ഇടതു കൈ അറിയരുത് എന്ന മഹത് വാക്യം  പാലിച്ച ജോയിയുടെ സൽകർമ്മങ്ങൾ നേരിട്ടും അല്ലാതെയും അറിയാത്തവരായി ആരുമില്ല.മലബാറിലെ തന്നെ എറ്റവും വലിയ വീടുകളിലൊന്നായ അറയ്ക്കൽ പാലസിന്റെ ഗ്രഹപ്രവേശന കർമ്മത്തിന്റെ ഭാഗമായി സമൂഹ വിവാഹം, നിർദ്ധനരായവർക്ക് വീട് നിർമ്മാണം തുടങ്ങി വയനാടിനെ നെഞ്ചിലേറ്റിയ ഉദയ ഫുട്ബോൾ അടക്കമുള്ളവയുടെ സംഘാടന പ്രമുഖരിലൊരാളായിരുന്നു കപ്പൽ ജോയി എന്ന ജോയി അറയ്ക്കൽ.പ്രളയകാലത്ത് സ്വന്തം വീട് പോലും പ്രദേശവാസികൾക്കായി താമസത്തിന് നൽകി. പ്രളയ ക്യാമ്പുകളിൽ ഭക്ഷണം നൽകിയും   തന്റെ തോട്ടത്തിൽ പണിയൊടുത്തു കൊണ്ടിരുന്ന നൂറ് കണക്കിന് തൊഴിലാളികളുടെ വീടുകളിൽ വെള്ളം കയറിയപ്പോൾ ശുചീകരണമടക്കം നടത്തി മാതൃകയായിരുന്നു പ്രവാസി വ്യവസായി ആയിരുന്ന ജോയി അറയ്ക്കൽ. തന്റെയും തന്റെ വീട്ടിൽ സഹായഭ്യർത്ഥനയുമായി എത്തുന്നവരെ നിരാശയോടെ മടക്കിയിരുന്നില്ല ജോയി അറയ്ക്കൽ. ജില്ലാ ആശുപത്രി ഡയലസീസ് സെന്ററിന് മാതാവിന്റെ ഓർമ്മക്കായി 25 ലക്ഷത്തിലേറെ രൂപയുടെ മിഷ്യനറി ഉൾപ്പെടെ നൽകിയതും ജോയി അറയ്ക്കൽ തന്നെ.ഇത്തരത്തിൽ സാമൂഹ്യ മത സാംസ്ക്കാരിക മേഖലയിലെ വയനാടിന് തന്റെതായ നൽകി കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അറയ്ക്കൽ ജോയി എന്ന കപ്പൽ ജോയി വിട പറഞ്ഞെങ്കിലും വയനാടിന്റെ മനസിൽ എന്നും ഓർമിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയായിരിക്കും ജോയി .  
അടുത്തിടെയാണ്  െൈകരളി ടി.വി.യുടെ ലൈഫ്  ടൈം അച്ചീവ്മെൻറ് പുരസ്കാരം സമ്മാനിച്ചത്. ദുബായിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമാ നടൻ മമ്മൂട്ടി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.
അവിശ്വസനീയമായ മരണ വാർത്ത കേട്ടറിഞ്ഞ് അറക്കൽ പാലസിലെത്തിയവർക്ക് മുമ്പിൽ തലകുനിച്ചിരിപ്പാണ് പിതാവ് ഉലഹന്നാൻ. കർഷകനായ ഉലഹന്നാന് താൻ ജീവിച്ചിരിക്കെ തന്നെ മകന്റെ വിയോഗവും സ്വീകരിക്കേണ്ടി വന്നു. ജോയിയുടെ മാതാവ് രണ്ട് വർഷം മുമ്പ് മരിച്ചത്.  മറ്റ് മലയാളികളിൽ നിന്ന് വ്യത്യസ്തമായി ഇതേ വീട്ടിൽ തന്നെയാണ് ജോയിയുടെ സഹേദരൻ ജോണിയും കുടുംബവും താമസിക്കുന്നത്. ജോയിക്ക് സമനായി എല്ലാ കാര്യങ്ങളും നാട്ടിൽ നടത്തുന്നത് ജോണിയാണ്. മരണ വിവരമറിഞ്ഞെത്തിയവർ ജോണിയെ ആശ്വസിപ്പിക്കാനാണ് കൂടുതൽ പാടുപ്പെട്ടത്. കൂട്ടുകുടുംബമെന്ന മലയാളിയുടെ  പരമ്പരാഗത സമ്പ്രദായത്തിൽ ആകൃഷ്ടടനായി വീട്ടിലെ എല്ലാവർക്കുമായി വീട് നിർമ്മിച്ച ഗൃഹനാഥൻ ജോയി ഇനി ആ വീട്ടിൽ ഉണ്ടാവില്ലന്ന യാഥാർത്ഥ്യം  എല്ലാവർക്കും അത്ര പെട്ടന്ന് കൾ കൊള്ളാനാവില്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *