June 19, 2026

മൃതദേഹം എത്തുമ്പോൾ അറക്കൽ പാലസിന് സമീപം നിരോധനാജ്ഞ : മാധ്യമ പ്രവർത്തകർക്കും പ്രവേശനമില്ലന്ന് കലക്ടർ.

0
IMG-20200423-WA0404.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ദുബായിൽ മരിച്ച വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം  ജന്മനാട്ടിൽ എത്തിയാൽ അറക്കൽ പാലസിന്  ചുറ്റും നിരോധനാജ്ഞ ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള പറഞ്ഞു. മാധ്യമപ്രവർത്തകർക്കും  പ്രദേശത്തേക്ക് പ്രവേശനം ഉണ്ടാകില്ല.മൃതസംസ്കാരം കഴിയുന്നതുവരെ  പൊലീസ് കാവൽ ഉണ്ടാകുമെന്നും  കലക്ടർ പറഞ്ഞു. ഏപ്രിൽ 23നാണ്  ദുബായിലെ ബിസിനസ് ബേയിൽ  വ്യവസായിയും വയനാട് മാനന്തവാടി സ്വദേശിയുമായ  അറക്കൽ ജോയി മരിച്ചത് . മൃതദേഹം എത്തുന്ന കൃത്യസമയം ഇപ്പോഴും തീരുമാനം ആയിട്ടില്ല. എപ്പോൾ എത്തിയാലും  പൊതുജനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കരുതെന്ന് കലക്ടർ പറഞ്ഞു.സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉള്ളവരുടെ ലിസ്റ്റ് ജില്ലാഭരണകൂടം തയ്യാറാക്കിയിട്ടുണ്ട് . ഈ ലിസ്റ്റിൽ ഉൾപ്പെടാത്തവരാരും  പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടാകില്ലെന്നും കലക്ടർ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *