April 27, 2024

തരിശ്ശുഭൂമി കൃഷി: ഭക്ഷ്യ ക്ഷാമം നേരിടാന്‍ നടപടികളുമായി കൃഷിവകുപ്പ്

0
തരിശ്ശുഭൂമിയിലെ കൃഷി മിഷനെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി   ആഹ്വനം ചെയ്തതിനെ തുടര്‍ന്ന് ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്. ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തതോടെ വിവിധ കര്‍മ്മ പദ്ധതികള്‍ സംസ്ഥാന കൃഷിവകുപ്പ്          ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്.   നെല്ല്, പഴം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഉത്പാദന വര്‍ദ്ധനവാണ്  ലക്ഷ്യമിടുന്നത്.  ലോക്ക് ഡൗണിനു ശേഷം ഭക്ഷ്യക്ഷാമം ഉണ്ടണ്‍ാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടണ്‍ുള്ള കര്‍മ്മപദ്ധതികളാണ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. 
25000 ഹെ. തരിശ്ശുഭൂമി കൃഷി യോഗ്യമാക്കുകയാണ് പ്രഥമ  ലക്ഷ്യം. സംസ്ഥാന കൃഷിവകുപ്പ്, തദ്ദേശ  സ്വയംഭരണ വകുപ്പ്        ജലസേചന വകുപ്പ്, സഹകരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്      തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനം ഈ പദ്ധതി നടത്തിപ്പില്‍ ഉണ്ടാകും. 
ഈ പദ്ധതിയുടെ ഭാഗമായി തരിശ്ശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍, വിദേശത്തു നിന്നും മടങ്ങിയെത്തിയവര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍. കര്‍ഷകന്‍റെ പേര്, മേല്‍വിലാസം, കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളകള്‍ സ്ഥലത്തിന്‍റെ വിസ്തൃതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അതാത് ജില്ലകളില്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. തരിശ്ശുഭൂമി കൈവശമുള്ള സ്ഥലം ഉടമകളും ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള ഈ പ്രത്യേകം സെല്ലില്‍ വിവരം      അറിയിക്കേണ്ടതാണ്.
ജില്ല ഫോണ്‍ നം.
തിരുവനന്തപുരം 9562624024
കൊല്ലം 8301912854
പത്തനംതിട്ട 7994875015
ആലപ്പുഴ 8129667785
കോട്ടയം 7510874940
എറണാകുളം 9847195495
തൃശ്ശൂര്‍ 7025485798
ഇടുക്കി 8301823591
മലപ്പുറം 9447389275
പാലക്കാട് 9605878418
കോഴിക്കോട് 9048329423
വയനാട് 9747096890
കണ്ണൂര്‍ 7907024021
കാസര്‍ഗോഡ് 9946725314
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *