May 2, 2024

തൊഴിലാളി ദിനത്തിൽ ടി യു സി ഐ പതാക ഉയര്‍ത്തലും പ്രചരണ ക്യാമ്പയിനും നടത്തി

0
മെയ് 1 സാര്‍വ്വദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി  ടി യു സി ഐ  പതാക ഉയര്‍ത്തലും പ്രചരണ ക്യാമ്പയിനും നടത്തി .     
കോവിഡ് 19 ന്‍റെ ഭാരം തൊഴിലാളി വര്‍ഗ്ഗത്തിനു മേല്‍ കെട്ടിവയ്ക്കാനുള്ള സര്‍ക്കാരുകളുടേയും കോര്‍പ്പറേറ്റുകളുടേയും നടപടികളവസാനിപ്പിക്കുക.
കോവിഡിനെ മറയാക്കി ഫാസിസ്റ്റ് ഭരണ ക്രമം സ്ഥാപിക്കാനുള്ള സംഘപരിവാര്‍- ബി ജെ പി  ശ്രമത്തെ ചെറുക്കുക.
രാജ്യമെങ്ങുമുള്ള അന്തര്‍ സംസ്ഥാന അസംഘടിത തൊഴിലാളികളുടെ ജീവന്‍ നിലനിര്‍ത്താന്‍ -സുരക്ഷിത സംരക്ഷണത്തിന് സര്‍ക്കാരുകള്‍  നടപടി സ്വീകരിക്കക. 
കോവിഡ് 19 ന്‍റെ ദുരിതത്തില്‍ നിന്നും തൊഴിലാളികളേയും കര്‍ഷകരേയും സംരക്ഷിക്കാന്‍ സാമ്പത്തിക സഹായവും ഭക്ഷ്യവസ്തുക്കളും നല്‍കുക.
എഫ് സി ഐയും കേന്ദ്ര സര്‍ക്കാരും ഭക്ഷ്യവസ്തുക്കള്‍ മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കരുത്. 
തൊഴിലവകാശങ്ങളെടുത്തുകളയാനുള്ള ബി ജെ പി സര്‍ക്കാര്‍ നടപടികളവസാനിപ്പിക്കുക. 
തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കാനുള്ള ഫാക്ടറീസ് ആക്ട് ഭേദഗതി നീക്കം കേന്ദ്ര സര്‍ക്കാര്‍  ഉപേക്ഷിക്കുക.   
കേന്ദ്ര വൈദ്യുതി  നിയമ ഭേദഗതി  ബില്‍ പിന്‍വലിക്കുക.
തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ഠഡഇക യുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തലും കോര്‍ണര്‍ മീറ്റിംങ്ങുകളും പോസ്റ്റര്‍ പ്രചരണങ്ങളും ചെയ്തുകൊണ്ട് മെയ്ദിനാചരണ പരിപാടികള്‍ നടത്തി. കല്‍പ്പറ്റയില്‍ ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്‍റ്  സാം.പി.മാത്യു. പതാക ഉയര്‍ത്തുകയും കോര്‍ണര്‍ മീറ്റിംഗ് ഉല്‍ഘാടനം ചെയ്തുകൊണ്ട് സം സാരിക്കുകയും ചെയ്തു.രാജ്യ വ്യാപകമായി സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണക്രമം സ്ഥാപിക്കുന്നതിന്‍റെ പരീക്ഷണമായി  ലോക്ഡൗണ്‍ നീട്ടികൊണ്ടുപോകുന്നത് ഉടന്‍ അവസാനിപ്പിക്കണം.ഹോട് സ്പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കി അവിടെ സാ മ്പത്തിക-ഭക്ഷ്യ സഹായങ്ങള്‍ എല്ലാവര്‍ക്കും നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. കൊവിഡ് 19 ന്‍റെ ഭാരം തൊഴിലാളി -കര്‍ഷക ജന വിഭാഗങ്ങളില്‍ കെട്ടിവയ്ക്കുന്നതവസാനിപ്പിച്ച് ഇവരുടെ എല്ലാ വിധ വായ്പകളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും കല്‍പ്പറ്റയില്‍ ചേര്‍ന്ന മീറ്റിംഗ് ഉല്‍ഘാടനം ചെയ്തുകൊണ്ട് സാം.പി.മാത്യു ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ സെക്രട്ടറി എം.കെ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഒ.പി.ചന്ദ്രമോഹനന്‍ സ്വാഗതവും പി.വി.തോമസ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *