June 5, 2026

നിര്‍മ്മാണ മേഖലയിലെ ആവശ്യ സാധനങ്ങളുടെ അന്യായമായ വിലവര്‍ദ്ധനവ് തടയണം: യൂത്ത് ലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കെട്ടിട നിര്‍മ്മാണ മേഖലയില്‍ അവശ്യവസ്തുക്കളുടെ അന്യായമായ വില വര്‍ദ്ധനവ് അധികൃതര്‍ ഇടപെട്ടു  ന്യായമായ വിലക്ക് ലഭ്യമാക്കണമെന്ന് യൂത്ത് ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് സി.ടി. ഹുനൈസ്, ജനറല്‍ സെക്രട്ടറി സി ശിഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു. ലോക് ഡൗണിനു മുമ്പുണ്ടായ വിലയില്‍ നിന്ന് ആയിരം മുതല്‍ മൂവായിരം രൂപ വരെയാണ് മെറ്റല്‍, എം സാന്‍റ്, പിസാന്‍റ് തുടങ്ങിയക്കാണ് യാഡുകാരും , ക്രഷറുകാരും അന്യായമായി വില വര്‍ദ്ധിപ്പിച്ചത്. സിമന്‍റിനും വില ചാക്കിന് നൂറ് രൂപ വരെ വര്‍ദ്ധിച്ചിരിക്കുകയാണ്. സാമ്പത്തികമായി നാടും ജനങ്ങളും തകര്‍ന്നിരിക്കുമ്പോള്‍ ഇത്തരം ചൂഷണങ്ങളെ തടയണമെന്നും യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *