May 17, 2024

കോവിഡ് 19 സാമ്പിളുമായി പോയ ആംബുലൻസ് മറിഞ്ഞു : സാമ്പിൾ എത്തിക്കാൻ പോയ കാറും അപകടത്തിൽപ്പെട്ടു.

0
Img 20200503 Wa0187.jpg
കൽപ്പറ്റ :

കോവിഡ് 19 സാമ്പിളുമായി പോയ ആംബുലൻസ് മറിഞ്ഞു .

സാമ്പിൾ എത്തിക്കാൻ പോയ കാറും അപകടത്തിൽപ്പെട്ടു.

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കോവിഡ് 19 നിർണയ പരിശോധനയ്ക്കുള്ള സാമ്പിളുമായി പോവുകയായിരുന്ന ആംബുലൻസ് ചുരത്തിൽ തെന്നിമറിഞ്ഞു. താമരശ്ശേരി ഒന്നാം വളവിന് മുകളിലാണ് സംഭവം. അപകട വിവരമറിഞ്ഞ് സാമ്പിളുകൾ കൊണ്ടുപോവാനായി എത്തിയ കാർ തകരപ്പാടിയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചു. ഒടുവിൽ മേപ്പാടിയിൽ നിന്നുമെത്തിച്ച മറ്റൊരു ആംബുലൻസിലാണ് സാമ്പിളുകൾ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. 

    ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കോവിഡ് 19 നിർണയ പരിശോധനയ്ക്കുള്ള സാമ്പിളുമായി ആശുപത്രിയിൽ നിന്ന് പോയ കെ.എൽ.12 ജെ.1352 നമ്പർ ആംബുലൻസ് അപകടത്തിൽപെട്ടത്. വാഹനപാകടത്തിൽ പരുക്കേറ്റ് കർണാടകയിൽ നിന്നെത്തിയ ആൾക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി കോവിഡ് 19 പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്. ശക്തമായ മഴയെത്തുടർന്ന് വളവിൽ വെച്ച് നിയന്ത്രണം നഷ്ടമായി ആംബുലൻസ് റോഡിൽ തെന്നി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് കൈയ്ക്ക് നിസ്സാര പരിക്കേറ്റു.

അപകട വാർത്തയറിഞ്ഞ് സാമ്പിൾ എത്തിക്കാനെത്തിയ കെ.എൽ.12.കെ 3964 കാറും തൊട്ടുപിന്നാലെ അപകടത്തിൽ പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു ഈ അപകടം. ഇരുവാഹനങ്ങളും ക്രെയ്ൻ ഉപയോഗിച്ച് റോഡിൽ നിന്നും മാറ്റി. പിന്നീട് മറ്റൊരു ആംബുലൻസിൽ സാമ്പിൾ കോഴിക്കോട്ടെത്തിക്കുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *