അതിഥി തൊഴിലാളികൾ യാത്രയാവുന്നു :ആദ്യ ട്രെയിന്‍ ബംഗാളിലേക്ക്
അതിഥി തൊഴിലാളികളെ തിരികെ നാട്ടിലേക്ക് അയക്കുന്നതിനുള്ള ആദ്യ ട്രെയിന്‍ ചൊവ്വാഴ്ചയിലേക്ക് ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 5888 പേരാണ് ജില്ലയില്‍ തിരിച്ച് പോകാന്‍ ആഗ്രഹം അറിയിച്ചിട്ടുള്ളത്. ഇതില്‍ 3750 പേര്‍ ബംഗാളില്‍ നിന്നുള്ളവരാണ്. ആദ്യ ട്രെയിന്‍ ബംഗാളില്‍ നിന്നുള്ളവര്‍ക്കായിരിക്കും. 1200 പേരെയാണ് ഒരു ട്രെയിനില്‍ കൊണ്ടു പോകാന്‍ സാധിക്കുക. മൂന്ന് ട്രെയിനുകള്‍ ബംഗാളികള്‍ക്ക് വേണ്ടി ഒരുക്കും. എണ്ണത്തില്‍ കുറവുള്ള സംസ്ഥാനക്കാരെ മറ്റ് ജില്ലകളില്‍ നിന്ന് ഒ രുക്കുന്ന ട്രെയിനില്‍ യാത്രയാക്കും. തമിഴ്‌നാട്. ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി അവര്‍ ആവശ്യപ്പെടുന്ന പ്രകാരം വാഹന സൗകര്യം ഒരുക്കും.
അതിഥി തൊഴിലാളികളെ തിരിച്ചു പോകാന്‍ നിര്‍ബന്ധിക്കരുത്
അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കുന്നതിന് ആരും നിര്‍ബന്ധിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സ്വദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരെ മാത്രം തിരികെ അയച്ചാല്‍ മതിയാവും. തിരിച്ച് പോകാനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തും. ബസ്, ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍ക്കുള്ള ചെലവുകള്‍ അവരവര്‍ വഹിക്കണം. ഭക്ഷണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ഐഷില്‍ ചികിത്സയ്ക്ക് പോയവരെ നാട്ടിലെത്തിക്കും
മൈസൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗില്‍ (ഐഷ്) ചികിത്സയ്ക്ക് പോയ കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് വേണ്ടി ജില്ലയില്‍ നിന്നുള്ള പാസ് അനുവദിച്ച് കഴിഞ്ഞു. മൈസൂര്‍ കളക്ടറുടെ പാസ് ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികളെ (തിങ്കളാഴ്ച നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.





Leave a Reply