July 18, 2026

കോവിഡ് രോഗിയെ കണ്ടെത്തിയതിന്റെ ക്രഡിറ്റ് കൈക്കലാക്കാൻ ശ്രമം

0
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി :മുപ്പത്തിരണ്ട് ദിവസത്തിന് ശേഷം വയനാട്ടിൽ കൊവിഡ് രോഗിയെ കണ്ടെത്തിയപ്പോൾ അതിന്റെ ക്രഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം.ഒണ്ടയങ്ങാടി സ്വദേശിയായ ചരക്ക് ലോറി ഡ്രൈവർ കഴിഞ്ഞ 26 ന് ബാവലി ചെക്ക് പോസ്റ്റ് വഴി വീട്ടിൽ എത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പിലെ ഫീൽഡ് വർക്കർമാർ വീട്ടിൽ എത്തി സഞ്ചാരസ്ഥലങ്ങളെ കുറിച്ച് ചോദിച്ചറിയുകയും കോയമ്പേട്ട് മാർക്കറ്റിൽ പോയതിന്റെ അടിസ്ഥാനത്തിൽ സ്രവം ശേഖരിച്ച് പരിശോധനയ്ക്കയ്ക്കുകയും ചെയ്തു.ഈ കാര്യം രോഗിയുടെ വീട്ടുകാരും സമ്മതിക്കുന്നുണ്ട്. എന്നാൽ തിങ്കളാഴ്ച ജില്ല കലക്ടർ നടത്തിയ പതിവ് വാർത്ത സമ്മേളനത്തിൽ രോഗിയെ കണ്ടെത്തിയത് മെഡിക്കൽ ഓഫീസറാണെന്നും അവരെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.  തെറ്റു ദ്ധരിപ്പിച്ചതാണ് ഇത്തരത്തിൽ പരാമർശിക്കാൻ കലക്ടറെപ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇത്തരം സംഭവങ്ങൾഫീൽഡ് ജീവനക്കാരുടെ മനോവീര്യം കെടുത്താനേ ഉപകരിക്കൂ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *