May 19, 2024

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണമെന്ന് ജില്ലാ പോലീസ് മേധാവി.

0
കോവിഡ് 19: വയനാട്ടിൽ 
     
 
വീണ്ടും കോവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ  ഭാഗമായി ജില്ലാ ഭരണകൂടം ജില്ലയിൽ വിവിധ പ്രദേശങ്ങൾ  കണ്ടൈൻറ്മെൻറ്  സോണായി പ്രഖ്യാപിച്ചിട്ടുണ്ട് … ഈ പ്രദേശങ്ങിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു . അവശ്യസാധനങ്ങളുമായി  വരുന്ന വാഹനങ്ങൾ, മെഡിക്കൽ എമർജൻസി വാഹനങ്ങൾക്ക്   മാത്രമേ അനുവാദം ലഭിക്കൂ .. അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന പഴം പച്ചക്കറി  പലവ്യഞ്ജനം,  മത്സ്യ- മാംസം വില്പ്പന നടത്തുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ .. രാവിലെ 7 മണിമുതൽ വൈകിട്ട് 5 മണിവരെ മാത്രം കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി. കണ്ടൈൻറ്മെൻറ് സോണിൽ ഉള്ള പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കും ഒരേ വഴികൾ മാത്രമേ ഉണ്ടായിരിക്കുയുള്ളു … അനാവശ്യവും നിസാരവുമായ യാത്രകളും അതുപോലെ മറ്റു എല്ലാ വിധ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടതാണെന്നും മേൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ  കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട് ..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *