May 10, 2024

കാറ്റിലും മഴയിലും വീട് തകർന്നു : ഗൃഹനാഥന്റെ തലക്ക് പരിക്ക്: കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

0
Img 20200505 Wa0028.jpg
ശക്തമായ കാറ്റും മഴയും വീട് തകർന്നു
വയനാട് തൊണ്ടർനാട് മക്കിയാട് ടൗണിൻ്റെ പരിസരത്ത് താമസിക്കുന്ന കുനിയിൽ നാസറിൻ്റെ വീടാണ് തകർന്നത്.
ഇന്നലെ  രാത്രി 8:30 ന്ന് പെയ്ത മഴയിലും കാറ്റിലും നാസറിൻ്റെ വീടിൻ്റെ തൊട്ടടുത്തുള്ള മരകൊമ്പ് പൊട്ടി വീടിൻ്റെ മേൽ കൂരയിൽ വീഴുകയും വീടു തകരുകയും ചെയ്തു. .
ആ സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന പിഞ്ചു മക്കളടക്കമുള്ള കുടുബം ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അപകടത്തിൽ  ഗൃഹനാഥൻ നാസറിൻ്റെ തലക്ക് സാരമായ പരിക്ക് പറ്റി.
തൊണ്ടർനാട് പോലീസ് സംഭവസ്ഥലം സന്ദർശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *