June 5, 2026

കുപ്പാടിത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വിസ്‌ക് സംവിധാനമേര്‍പ്പെടുത്തി

0
IMG_20200506_113628.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
പടിഞ്ഞാറെത്തറ;കൊവിഡ് 19 പരിശോധനകള്‍ക്കായി കുപ്പാടിത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കെ എം സി സി കുപ്പാടിത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിസ്‌ക് സംവിധാനം ഏര്‍പ്പെടുത്തി നല്‍കി.പടിഞ്ഞാറെത്തറ,തരിയോട് പഞ്ചായത്തുകളിലെ രോഗികളുടെ സ്രവ ശേഖരണത്തിനാവശ്യമായ സംവിധാനമാണ് കുപ്പാടിത്തറയില്‍ തയ്യാറാക്കി നല്‍കിയത്.രോഗിയും ,ഡോക്ടറും നേരിട്ട് സമ്പര്‍ക്കമില്ലാതെ തന്നെ പരിശോധന നടത്താമെന്നതാണ് ഇതിന്റെ് പ്രത്യേകത.എവിടെവേണമെങ്കിലും മാറ്റിസ്ഥാപിക്കാന്‍ കഴിയുന്നവിധത്തിലുള്ളതാണ് വിസ്‌ക്.ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറെത്തറപഞ്ചായത് പ്രസിഡണ്ട് എം പി നൗഷാദ് അദ്ധ്യക്ഷം വഹിച്ചു.ഡോ.കിഷോര്‍കുമാര്‍,ഇ സി അബ്ദുള്ള,കെ ഇ ഷെമീര്‍,ഇ ബഷീര്‍,വി കെ അലി,ടി പി ഹാരിസ്,കെ കെ ഇബ്രാഹിം,കെ കെ സലാം,ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.കെഎംസി സി കഴിഞ്ഞദിവസങ്ങളില്‍ നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകളും നല്‍കിയിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *