മെഡിക്കൽ കോളേജ് മേധാവിയുടെ നേതൃത്വത്തിൽ വിദ്ധരക്കത്തരടങ്ങുന്ന ഉന്നതല മെഡിക്കൽ സംഘത്തെ ഉടൻ നിയമിക്കണം
മെഡിക്കൽ കോളേജ് മേധാവിയുടെ നേതൃത്വത്തിൽ വിദ്ധരക്കത്തരടങ്ങുന്ന ഉന്നതല മെഡിക്കൽ സംഘത്തെ ഉടൻ നിയമിക്കണം; മാനന്തവാടി നരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ മാനന്തവാടി:രോഗികളുമായി സമ്പർക്കമുണ്ടയാളും രോഗം ഉണ്ടോയെന്ന് സംശയിക്കപ്പെടുന്ന മുഴുവൻ ആളുകളുടെയും റാപ്പിഡ് ടെസ്റ്റിനു വിധേയമാക്കണം. ബന്ധപ്പെട്ട മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങളും, പൊതുസ്ഥലങ്ങളും, റോഡ് കളും, വീടുകളും, വാഹനങ്ങളും അണു നശീകരണത്തിന് വിധേയമാക്കണം.നിലവിലുള്ള ആരോഗ്യ പ്രവർത്തനത്തിൻ്റെ വീഴ്ചയാണ് രോഗം സമ്പർക്കത്തിലൂടെ പകരാൻ കാരണമായതിനാൽ മെഡിക്കൽ സംഘത്തെ നിയമിക്കാൻ സർക്കാരിനോട് കലക്ടർ ആവശ്യപ്പെടണം. എല്ലാ പഴുതുകളും അടച്ച ആരോഗ്യ പ്രവർത്തനം നടന്നാൽ രോഗത്തിൻ്റെ സമൂഹ വ്യാപനം പിടിച്ച് കെട്ടുന്നതിന് ജനങ്ങളുടെ ആശങ്കകളും ഭീതിയും അകറ്റാൻ സാധിക്കൂവെന്ന് മാനന്തവാടി നരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.





Leave a Reply