April 19, 2026

ഇന്നത്തെ സമ്പൂർണ്ണ അടച്ചിടൽ : കർശന നിയന്ത്രണം : നടന്ന് പോകുന്നതിന് അനുമതി.

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നത്തെ സമ്പൂർണ്ണ അടച്ചിടൽ കർശന നിയന്ത്രണം ഏർപ്പെടുത്തി . അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യ നിർമാർജന ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് അനുമതിയുണ്ട്. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾക്ക് രാവിലെ എട്ടു മണി മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാം. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം പത്തു മണി വരെ എത്തിക്കാൻ അനുമതിയുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് 19 പ്രതിരോധ പ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും  അനുവദനീയമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാവും. അടിയന്തര സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടി വന്നാൽ ജില്ലാ അധികാരികളിൽ നിന്നോ പോലീസിൽ നിന്നോ പാസ് വാങ്ങണം. ചരക്കു വാഹനങ്ങൾ അനുവദിക്കും.
തുടർച്ചതായി പ്രവർത്തിക്കേണ്ട ഉത്പാദന മേഖലയിലെ വ്യവസായങ്ങൾ, ഇപ്പോൾ നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും അനുമതിയുണ്ട്. നടന്നും സൈക്കിളിൽ പോകുന്നതിനും അനുമതിയുണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *