May 3, 2024

മുത്തങ്ങയിൽ കൂടുതൽ കൗണ്ടറുകൾ ഒരുക്കും

0
മുത്തങ്ങ ചെക്പോസ്റ്റിന് സമീപത്തെ കല്ലുർ മിനി ആരോഗ്യ കേന്ദ്രത്തിലേയും ഫെസിലിറ്റേഷന്‍ സെന്‍ററിലെയും  തിരക്ക് കുറയ്ക്കുന്നതിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്നു. ഇതിനായി 11 ജീവനക്കാരെ പുതുതായി ഡ്യൂട്ടിക്ക് നിയോഗിച്ചു. ഇവർ  (തിങ്കൾ ) രാവിലെ 7.30 മുതൽ  ജോലിക്ക് ഹാജരാവും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ തിരക്ക് കാരണം കൗണ്ടറുകൾ രാത്രി വളരെ വൈകും വരെ പ്രവർത്തിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാനാണ് പുതുതായി ജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *