April 19, 2026

വയനാട് കോഴിക്കോട് ജില്ലകളിൽ സിമന്റ് വില്പന നിർത്തിവെക്കും : കേരള സിമന്റ് ഡീലർസ് അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ,കോഴിക്കോട്, ജില്ലകളിൽ  സിമന്റ് വില്പന നിർത്തിവെക്കുമെന്ന്  കേരള സിമന്റ് ഡീലർസ് അസോസിയേഷൻ .
എല്ലാ ഡിസ്‌കൗണ്ടുകളും പിൻവലിക്കുകയും വിലകൾ വർധിപ്പിക്കുകയും ചെയ്ത സിമന്റ് കമ്പനികൾക്കെതിരെ വില കുറപ്പിക്കുവാൻ ഒരു ചർച്ചപോലും നടത്താതെയും കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാത്ത സർക്കാർ .നാനൂറ്റി അറുപത് രൂപ ചിലവുകളടക്കം വില വരുന്ന സിമെന്റുകൾ വിലകുറച്ചു വില്പന നടത്തണമെന്ന് പറയുന്നത് എന്ത് നടപടിയാണെന്ന് വ്യക്തമാക്കണമെന്നും എം.ആർ.പി. വരെ  ന്യായമായ ലാഭമെടുത്ത  വിൽക്കാൻ നിയമം അനുവദിക്കുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ മാർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് എന്ന് വ്യക്തമാക്കണം കച്ചവടക്കാരെ സമൂഹത്തിനു മുൻപിൽ തെറ്റുകാരനും മോശക്കാരനും ആക്കുന്നതിനുമാത്രമേ ഇത്തരംപ്രസ്താവനകൊണ്ട് സാധിക്കൂ ഇനിയും സർക്കാർ ഇത്തരം നടപടിയുമായാണ് പോകുന്നതെങ്കിൽ സിമന്റ് കൊണ്ടുവരുന്നതും വില്പനയും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കേണ്ടി വരുമെന്ന് സിമൻറ് ഡീലേഴ്സ് എസ് എസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  എം വി സക്കീർ ഹുസൈൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *