April 19, 2026

മുത്തങ്ങയിൽ ഇന്ന് മുതൽ എണ്ണൂറ് പേര്‍ക്ക് വീതം പ്രവേശനം നല്‍കും

0
By ന്യൂസ് വയനാട് ബ്യൂറോ

     അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി ഇന്ന് (മെയ് 12) മുതല്‍ ദിവസേന 800 പേരെ പ്രവേശിപ്പിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ നാന്നൂറ് പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പരിശോധന കേന്ദ്രത്തില്‍ ആറ് കൗണ്ടറുകള്‍ കൂടി സ്ഥാപിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കുന്നത്. യാത്രപാസിന്റെ സമയപരിധി കഴിഞ്ഞവര്‍ക്ക് വീണ്ടും പുതുക്കുന്നതിന് വെബ്‌സൈറ്റില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തുന്നവര്‍ ആരോഗ്യസേതു അപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *