May 5, 2024

പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി വേണം: പി.കെ. ജയലക്ഷ്മി

0
പെൺകുട്ടികളെ അപമാനിച്ച  സംഭവത്തിൽ മാതൃകാപരമായ നടപടി വേണം: പി.കെ. ജയലക്ഷ്മി

മാനന്തവാടി: മുതിരേരിയിൽ രണ്ട്   പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിക്കുകയും  ചോദ്യം ചെയ്ത പിതാവിനെ മർദ്ദിക്കുകയും  ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ. സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപെട്ടു. സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെടണം . മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം.സംഭവം  നാടിന് അപമാനമാണ്. കുറ്റവാളികൾക്കെതിരെ എതിരെ മുഖംനോക്കാതെ  നടപടി എടുക്കണമെന്നും പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *