April 23, 2026

പൊലീസിന്റെ ഒത്തുകളിക്കെതിരെ സമരം നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙  പെൺകുട്ടികൾ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും
പെൺകുട്ടികളോട് അസഭ്യങ്ങൾ പറയുകയും  ഇത് ചോദ്യം ചെയ്ത കുട്ടികളുടെ
വയോധികനായപിതാവിനെ   വളഞ്ഞിട്ട് ക്രൂരമായി മർദിക്കുകയും പല്ല് അടിച്ചു
കൊഴിക്കുകയും ചെയ്ത സംഭവത്തിൽ 5 ദിവസമായി നടപടി എടുക്കാത്ത മാനന്തവാടി
പൊലീസിന്റെ നടപടിയിൽ യൂത്ത് കോൺഗ്രസ നിയോജക മണ്ഡലം കമ്മിറ്റി
പ്രതിഷേധിച്ചു.  പ്രതികൾ സിപിഎം അനുഭാവികൾ ആയതിനാൽ കേസ് തേച്ചു മാച്ചു
കളയുന്നതിനും  പ്രതികൾക്ക്  രക്ഷപെടാൻ സാഹചര്യം ഒരുക്കുകയും  ചെയ്തു.
ദുർബലമായ   വകുപ്പുകൾ ചേർത്താണ്  കേസ് എടുത്തത്. ലോക് ഡൗൺ കാലത്തും
സിപിഎമ്മുകാർക് മദ്യം ലഭിക്കുന്നതിനും  കൂട്ടം കൂടി മദ്യപിക്കുന്നതിനും
തെളിവാണ് ഇൗ സംഭവം. സി.പി.എം പൊലീസ് ഒത്തുകളി അവസാനിപ്പിച്ചില്ലെങ്കിൽ
സമരപരിപാടികൾക്ക്  നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.   പ്രസിഡന്റ്
അസീസ് വാളാട് അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *