April 23, 2026

പെൺക്കുട്ടികളെ അപമാനിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണം; കോൺഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി ∙ പുഴയിൽ കുളിക്കാൻ പോയ പെൺക്കുട്ടികളെ അപമാനിക്കാൻ
ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
ആവശ്യപ്പെട്ടു. സംഭവം നടന്ന് 5 ദിവസം കഴിഞ്ഞിട്ടും
ഉന്നത രാഷ്ടീയ ഇടപെടലിന്റെ  അടിസ്ഥാനത്തിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നില്ല.
സംഭവം അന്വേഷിക്കാൻ ചെന്ന പെൺക്കുട്ടികളുടെ പിതാവിനെ പ്രതികൾ ക്രൂരമായി
മർദ്ദിച്ചതിനാൽ ശരീരത്തിന് ഭംഗം സംഭവിച്ചിട്ടുണ്ട്. പരാതിയുമായി തലപ്പുഴ
സ്റ്റേഷനിൽ എത്തിയപ്പോൾ മർദ്ദനം നടന്നത് മാനന്തവാടി സ്‌റ്റേഷൻ
പരിതിയിലാണെന്ന്  പറഞ്ഞ് പരാതി കേൾക്കാൻ പോലും തലപ്പുഴ എസ്ഐ
തയ്യാറായില്ല.
തുടർന്ന് മാനന്തവാടി സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും
നിസാര വകുപ്പ് ചേർത്താണ് കേസ് എടുത്തത്.  ഇക്കാര്യത്തിൽ ശക്തമായ നടപടി
വേണമെന്ന്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്
എം.ജി. ബിജു അധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *