November 7, 2026

ഡ്രൈവര്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ട.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ക്വാറന്റൈന്‍ വേണ്ട
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ കൊണ്ടു വരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ടതില്ല.  യാത്രാ വേളയില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നപക്ഷം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തേണ്ടതാണ്. 
ഡ്രൈവര്‍ മാത്രമെ പാടുള്ളു
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടിയില്‍ തിരിച്ചെത്തുന്നവരെ കൊണ്ടു പോകുന്നതിനുള്ള വാഹനത്തില്‍ ഡ്രൈവര്‍ മാത്രമെ പാടുള്ളു.  റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നതിനും നടപടിയായിട്ടുണ്ട്.  കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *