April 20, 2026

പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകണം:എം.എസ്എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: മാനന്തവാടിയിൽ മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന് ക്രൂര മർദ്ദനം ഏൽക്കുകയും അക്രമികൾ പിതാവിന്റെ പല്ലടിച്ച് കൊഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളായ അഞ്ച് പേരെയും ഉടൻ അറസ്റ്റു ചെയ്യാൻ പോലീസ് തയ്യാറാകണം.കേസിൽ ആദ്യം കാണിച്ച താൽപര്യം പ്രതികളുടെ രാഷ്ട്രീയബന്ധം മനസിലായ ശേഷം  പൊലീസ് കാണിക്കുന്നില്ല എന്നും എഫ്ഐആറിൽ നിസാര വകുപ്പുകളാണ് ചേർത്തത് എന്നും കുട്ടിയുടെ പിതാവ്  നേരത്തെ പറഞ്ഞിരുന്നു.
പ്രതികളെ ഉടൻ അറസ്റ്റു ചെയ്യാൻ പോലീസ് തയ്യാറാകണമെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാനന്തവാടി എടവക എള്ളുമന്ദത്ത് മെയ് 8നാണ് സംഭവം. പുഴക്കടവിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് ചോദ്യം ചെയ്ത യുവതികളെ പ്രതികൾ അസഭ്യം പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് പിതാവ് യുവാക്കളുടെ അടുത്തെത്തിയത്. എന്നാൽ യുവാക്കൾ സംഘം ചേർന്ന് ഇയാളെ മർദ്ദിച്ചവശനാക്കുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ പല്ലുകൾ പറിഞ്ഞുപോകുകയും ശരീരത്തിൽ കാര്യമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുതിരേരി പൊള്ളമ്പാറ പുഴക്കടവിൽ കുളിക്കാനെത്തിയ രണ്ട് യുവതികളെയാണ് പുഴയുടെ അക്കരെ നിന്ന് ഒരു സംഘം യുവാക്കൾ അപമാനിച്ചത്.
പോലീസ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെങ്കിൽ ശക്തമായ  സമരത്തിന് നേതൃത്വം നൽകുമെന്ന്  എം.എസ്എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ ജനറൽ സെക്രട്ടറി റമീസ് പനമരം എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *