April 20, 2026

വയനാട്ടിൽ കർശന പരിശോധനയും നിയന്ത്രണവും

0
By ന്യൂസ് വയനാട് ബ്യൂറോ
   ജില്ലയില്‍  മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ ഇതിൽ വയനാട്ടിൽ കർശനമായ നിയന്ത്രണങ്ങൾ .. മാനന്തവാടി നഗരസഭയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മകനും മരുമകനും പുറമേ ഒരു പോലീസുകാരനുമാണ് ഇന്നലെ   രോഗം സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. 
    ജില്ലയില്‍ നിന്നും 331 പോലീസുകാരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മൊത്തം പോലീസുകാരുടെ എണ്ണത്തിന്റെ മുപ്പത് ശതമാനം വരുമിത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച ജില്ലകളില്‍ ഒന്നാണ് വയനാടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.അതിര്‍ത്തി ജില്ലയെന്ന നിലയില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 
മുത്തങ്ങയില്‍ ഇന്ന് മുതല്‍ ആയിരം പേര്‍ക്ക് പ്രവേശനം
     മുത്തങ്ങയില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വെളളിയാഴ്ച്ച മുതല്‍ ആയിരം പേര്‍ക്ക് പ്രവേശനം നല്‍കും. നിലവില്‍ എണ്ണൂറ് പേര്‍ക്കാണ് നിലവില്‍ പ്രവേശനം നല്‍കുന്നത്. വിദൂര തിയ്യതില്‍ യാത്രാ തിയ്യതി അനുവദിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ നേരത്തെ ചെയ്ത രജിസ്‌ട്രേഷന്‍ റദ്ദാക്കി പുതിയ തിയ്യതിക്കായി അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരും എത്താത്ത സാഹചര്യമാണ് ചെക്ക്‌പോസ്റ്റിലുളളതെന്നും അവര്‍ പറഞ്ഞു.


പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയുടെ പല ഭാഗങ്ങളിലും പോലീസിൻറെ നേതൃത്വത്തിൽ കർശനമായ പരിശോധനയും സംവിധാനങ്ങളും ഏർപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *